ലോകകപ്പ് ആവേശം; ചെളിക്കണ്ടത്തില്‍ കളിക്കാനിറങ്ങി ടി.വി രാജേഷ് എം.എല്‍.എ

ലോകകപ്പ് ആവേശം; ചെളിക്കണ്ടത്തില്‍ കളിക്കാനിറങ്ങി ടി.വി രാജേഷ് എം.എല്‍.എ
ലോകകപ്പ് ആവേശം; ചെളിക്കണ്ടത്തില്‍ കളിക്കാനിറങ്ങി ടി.വി രാജേഷ് എം.എല്‍.എ

കണ്ണൂര്‍: നാടെങ്ങും ലോകകപ്പ് ഫുട്‌ബോളിന്റെ ലഹരിയിലാണ്. ഫഌക്‌സുകളായും ട്രോളുകളുടെ ഘോഷയാത്രകളായും കാല്‍പന്ത് ആവേശം കേരളത്തിന്റെ മുക്കിലും മൂലയിലും പടര്‍ന്നു പിടിക്കുന്നു. 
ടി.വി രാജേഷ് എം.എല്‍.എ കാല്‍പന്ത് കളിയോടുള്ള തന്റെ ഇഷ്ടം മഡ് ഫുട്‌ബോള്‍ പോരാട്ടത്തിനിറങ്ങി പ്രകടമാക്കി. സ്വന്തം നാടായ

കുളപ്പുറം വയലില്‍ അര്‍ജന്റീന ഫാന്‍സ് സംഘടിപ്പിച്ച മഡ് ഫുട്‌ബോള്‍ പോരട്ടത്തിലാണ് എം.എഎല്‍.എയും കളിക്കാനിറങ്ങിയത്. ഞായറാഴ്ച വൈകിട്ട് നടന്ന മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മത്സരാവേശം കയറി  ഷര്‍ട്ടും മുണ്ടും മാറ്റി ജേഴ്‌സിയെടുത്തണിഞ്ഞ് ഒരു ടീമിനായി ചെളിക്കണ്ടത്തിലേക്കിറങ്ങി. എം.എല്‍.എയുടെ ആവേശകരമായ പങ്കാളിത്തത്തെ കൈയടിച്ച്  പ്രോത്സാഹിപ്പിക്കാന്‍ നാട്ടുകാര്‍ ഒട്ടും മടി കാണിച്ചതുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com