''തൊലിയുടെ നിറം ഫുട്‌ബോളിന് ആവശ്യമില്ല''- സെനഗല്‍ പരിശീലകന്‍

ഈ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകരില്‍ ഒരാളാണ് സെനഗല്‍ കോച്ച് അലിയു സിസ്സെ
''തൊലിയുടെ നിറം ഫുട്‌ബോളിന് ആവശ്യമില്ല''- സെനഗല്‍ പരിശീലകന്‍

മോസ്‌കോ: ഈ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകരില്‍ ഒരാളാണ് സെനഗല്‍ കോച്ച് അലിയു സിസ്സെ. 42കാരനായ സിസ്സെയാണ് റഷ്യയിലെത്തിയ ഏക കറുത്ത വര്‍ഗക്കാരനായ പരിശീലകനും. 
''റഷ്യയിലെത്തിയ 32 പരിശീലകരില്‍ ഏക കറുത്ത വര്‍ഗക്കാരനായ കോച്ച് ഞാന്‍ മാത്രമാണെന്നത് ശരിയാണ്. ലോകകപ്പ് മത്സരം നടക്കുന്ന മൈതാനത്തിന്റെ ടെക്‌നിക്കല്‍ ഏരിയയിലേക്ക് ഒരു കറുത്തവര്‍ഗക്കാരനായ കോച്ച് നടന്നുനീങ്ങുന്നത് മനോഹരമായ കാഴ്ചയുമാണ്. അതേസമയം അത്തരത്തിലുള്ള ചര്‍ച്ചകള്‍ എന്നെ അസ്വസ്ഥനാക്കുന്നുണ്ട്. തൊലിയുടെ നിറം ഫുട്‌ബോളിന് ആവശ്യമില്ല. ആഫ്രിക്കയില്‍ നിന്ന് വരുന്ന പുതിയ തലമുറ പരിശീലകരുടെ പ്രതിനിധിയാണ് ഞാന്‍''.
2002ലെ ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങി അന്നത്തെ ചാംപ്യന്മാരായിരുന്ന ഫ്രാന്‍സിനെ ഉദ്ഘാടന പോരാട്ടത്തില്‍ തന്നെ അട്ടിമറിച്ച സെനഗല്‍ ടീമിന്റെ ഭാഗമായിരുന്നു സിസ്സെ. ദേശീയ ടീം രണ്ടാം ലോകകപ്പ് പോരിന് അര്‍ഹത നേടിയപ്പോള്‍ അതിനായി തന്ത്രങ്ങളൊരുക്കാനുള്ള നിയോഗവും സിസ്സെയ്ക്ക് തന്നെ.
ഇന്ന് നടക്കുന്ന മത്സരത്തില്‍ സെനഗല്‍ യൂറോപ്യന്‍ കരുത്തരായ പോളണ്ടുമായി ഏറ്റുമുട്ടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com