കോഹ് ലിക്കും സംഘത്തിനും പ്രതിഫലം വൈകുന്നു; ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിന് മുന്‍പും പ്രതിഫലം നല്‍കിയില്ല

മാര്‍ച്ചില്‍ സൂപ്രീംകോടതി നിയോഗിച്ച ഭരണകാര്യ സമിതി 27 കളിക്കാരുടെ പ്രതിഫലത്തിലാണ് വര്‍ധനവ് കൊണ്ടുവന്നത്
കോഹ് ലിക്കും സംഘത്തിനും പ്രതിഫലം വൈകുന്നു; ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിന് മുന്‍പും പ്രതിഫലം നല്‍കിയില്ല

രണ്ടര മാസത്തെ ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ് പരമ്പരയ്ക്ക് വേണ്ടി കോഹ് ലിയും സംഘവും പറക്കുന്നത് വര്‍ധിപ്പിച്ച പ്രതിഫലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടര്‍ന്ന്. മൂന്ന് മാസം മുന്‍പായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം പുതുക്കി കരാര്‍ നിശ്ചയിച്ചത്. 

മാര്‍ച്ചില്‍ സൂപ്രീംകോടതി നിയോഗിച്ച ഭരണകാര്യ സമിതി 27 കളിക്കാരുടെ പ്രതിഫലത്തിലാണ് വര്‍ധനവ് കൊണ്ടുവന്നത്. കളിക്കാരെ വിവിധ കരാറുകളില്‍ തരം തിരിക്കുന്നതിലേക്ക് എ പ്ലസ് എന്ന പുതിയ കാറ്റഗറി കൂടി ബിസിസിഐ കൊണ്ടുവന്നിരുന്നു. 

പുതിയ കരാര്‍ പ്രകാരം എ പ്ലസ് കാറ്റഗറിയിലെ താരങ്ങള്‍ക്ക് ഏഴ് കോടി, എ കാറ്റഗറിയിലുള്ളവര്‍ക്ക് അഞ്ച് കോടി, ബി കാറ്റഗറിയിലെ കളിക്കാര്‍ക്ക് മൂന്ന് കോടിയും സി കാറ്റഗറിയിലുള്ളവര്‍ക്ക് ഒരു കോടിയുമാക്കി പ്രതിഫലം. കരാറില്‍ കളിക്കാരെല്ലാം ഒപ്പുവെച്ചുവെങ്കിലും ബിസിസിഐ സെക്രട്ടറിയുടെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. 

പ്രതിഫലം വൈകുന്നതിനെ തുടര്‍ന്ന് കളിക്കാര്‍ക്ക് ടാക്‌സ് അടയ്ക്കുന്നതില്‍ ഉള്‍പ്പെടെ ബുദ്ധിമു്ട്ട് നേരിടുന്നു എന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐയുടെ ഭരണഘടന പ്രകാരം ജനറല്‍ ബോഡിയുടെ അംഗീകാരം തീരുമാനങ്ങള്‍ക്ക് വേണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com