ഇവിടെ ഒരുത്തന്‍ ആറ്റില്‍ ചാടി കഴിഞ്ഞു, ഇനി നോ മോര്‍ റിസ്‌ക് പ്ലീസ്; സാംപോളിക്ക് ലൈനപ്പ് നിര്‍ദേശിച്ച് മലയാളികള്‍

ഡിബാലയേയും ഏയ്ഞ്ചല്‍ ഡി മരിയയേയും ബനേഗയേയുമെല്ലാം ബെഞ്ചിലിരുത്തി ടീമിനെ ഇറക്കിയ സാംപോളിയുടെ ബുദ്ധിയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്
ഇവിടെ ഒരുത്തന്‍ ആറ്റില്‍ ചാടി കഴിഞ്ഞു, ഇനി നോ മോര്‍ റിസ്‌ക് പ്ലീസ്; സാംപോളിക്ക് ലൈനപ്പ് നിര്‍ദേശിച്ച് മലയാളികള്‍

ക്രൊയേഷ്യയുടേയും ഐസ് ലന്‍ഡിന്റേയുമെല്ലാം ദയയ്ക്ക് വേണ്ടി കാത്തിരിക്കുന്നതിനൊപ്പം നൈജീരിയയെ തോല്‍പ്പിക്കണം എന്നതാണ് ഇപ്പോള്‍ അര്‍ജന്റീനയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീന ഇറങ്ങുന്നതിന് മുന്‍പ് ടീം ഫോര്‍മേഷന്‍ സംബന്ധിച്ച് കോച്ച് സാംപോളിയെ ഉപദേശിക്കുകയാണ് ആരാധകര്‍. 

ഇനിയൊരു തോല്‍വി നേരിടാനുള്ള ശേഷി ആരാധകര്‍ക്കില്ല. 
സാംപോളിയുടെ ടീം സെലക്ഷന്‍ ഇതിനോടകം തന്നെ വിമര്‍ശനങ്ങള്‍ വാരിക്കൂട്ടി കഴിഞ്ഞു. ഡിബാലയേയും ഏയ്ഞ്ചല്‍ ഡി മരിയയേയും ബനേഗയേയുമെല്ലാം ബെഞ്ചിലിരുത്തി ടീമിനെ ഇറക്കിയ സാംപോളിയുടെ ബുദ്ധിയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. 

സാംപോളിക്ക് അര്‍ജന്റീനയ്ക്ക് ജയിക്കാന്‍ വേണ്ട ലൈനപ്പ് നിര്‍ദേശിച്ച് കൊടുക്കുകയാണ് ആരാധകന്‍. അങ്ങിനെ സാംപോളിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഒരു ആരാധകന്‍ അയച്ച സന്ദേശമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. അന്‍മാനി, ഒട്ടമെന്‍ഡി, ഫസിയോ, തഗ്ലിയാഫിഗോ, ബിഗ്ലിയ, സെല്‍സോ, ഡിബാല, മെസി പവണ്‍, ഹിഗ്വിന്‍ ...ഈ ലൈനപ്പ് ഉപയോഗിക്കു.. ഇത് കൊണ്ടും തീര്‍ന്നില്ല, ഇവിടെ ഒരുത്തല്‍ ആറ്റില്‍ ചാടി എന്ന് പറഞ്ഞാണ് സാംപോളിക്കുള്ള മലയാളിയുടെ സന്ദേശം അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com