കബഡി മാസ്‌റ്റേഴ്‌സില്‍ കെനിയയെ നിലംപരിശാക്കി ഇന്ത്യ
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th June 2018 02:09 AM |
Last Updated: 24th June 2018 02:09 AM | A+A A- |

കബഡി മാസ്‌റ്റേഴ്‌സില്‍ ഇന്ത്യയ്ക്കും ഇറാനും ആധികാരിക ജയം. ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ദിവസമായ ഇന്ന് നടന്ന മത്സരങ്ങളില്‍ ഇന്ത്യ കെനിയയെയും ഇറാന്‍ അര്‍ജന്റീനയെയും തകര്‍ക്കുകയായിരുന്നു. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 54-24 എന്ന സ്‌കോറിനാണ് ഇറാന്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തില്‍ 48-19 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം.
ഞായറാഴ്ച നടക്കുന്ന മത്സരങ്ങളില്‍ ദക്ഷിണ കൊറിയ അര്‍ജന്റീനയ്‌ക്കെതിരെയും കെനിയ പാക്കിസ്ഥാനെതിരെയും ഏറ്റുമുട്ടും.