നാല് വര്‍ഷം മുന്‍പുള്ള ഇംഗ്ലണ്ട് ഓര്‍മ കോഹ് ലിയെ പേടിപ്പിച്ചിരുന്നു; കൗണ്ടി കളിക്കാന്‍ തിടുക്കപ്പെട്ടത് ഇതിനെ തുടര്‍ന്നെന്ന് ഗാംഗുലി

നന്നായി ഒരുങ്ങുവാനുള്ള തിടുക്കത്തില്‍ കൗണ്ടി കളിക്കാന്‍ കോഹ് ലി പോകാതിരുന്നത് നന്നായെന്നും ഗാംഗുലി പറഞ്ഞു
നാല് വര്‍ഷം മുന്‍പുള്ള ഇംഗ്ലണ്ട് ഓര്‍മ കോഹ് ലിയെ പേടിപ്പിച്ചിരുന്നു; കൗണ്ടി കളിക്കാന്‍ തിടുക്കപ്പെട്ടത് ഇതിനെ തുടര്‍ന്നെന്ന് ഗാംഗുലി

ന്യൂഡല്‍ഹി: നാല് വര്‍ഷം മുന്‍പ് നടന്ന ഇംഗ്ലണ്ട് പര്യടനത്തിന്റെ ഓര്‍മ ഈ വര്‍ഷം ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങവെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെ ഉലച്ചുവെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. നന്നായി ഒരുങ്ങുവാനുള്ള തിടുക്കത്തില്‍ കൗണ്ടി കളിക്കാന്‍ കോഹ് ലി പോകാതിരുന്നത് നന്നായെന്നും ഗാംഗുലി പറഞ്ഞു. 

വിസ്മയിപ്പിക്കുന്ന താരമാണ് കോഹ് ലി. ഇത്തവണ മികച്ച പ്രകടനം കോഹ് ലിയില്‍ നിന്നുമുണ്ടാകും. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്‍പ് കൗണ്ടി കളിക്കാന്‍ കോഹ് ലി പോയില്ല എന്നത് പോസിറ്റീവായ കാര്യമാണ്. കഴിഞ്ഞ സമയം നല്ല ഇംഗ്ലണ്ട് പര്യടനം ആയിരുന്നില്ല എന്ന പേടി കൊണ്ടാണ് കൗണ്ടി കളിക്കാന്‍ കോഹ് ലി തുനിഞ്ഞതെന്നും ഗാംഗുലി പറയുന്നു. 

കഴുത്തിനേറ്റ പരിക്കിനെ തുടര്‍ന്നായിരുന്നു കോഹ് ലിക്ക് കൗണ്ടിയില്‍ സറേയ്ക്ക് വേണ്ടിയുള്ള മത്സരങ്ങള്‍ നഷ്ടമായത്. നാല് വര്‍ഷം മുന്‍പ് നടന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ പത്ത് ഇന്നിങ്‌സില്‍ നിന്നും 134 റണ്‍സാണ് കോഹ് ലിക്ക് നേടാനായത്. എന്നാല്‍ ഇത്തവണ നായകനും ടീമും ഇംഗ്ലണ്ടില്‍ മികച്ച കളി പുറത്തെടുക്കുമെന്നാണ് ഗാംഗുലി പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com