ലാലിഗ ടീം ജിറോണയും ഓസ്‌ട്രേലിയന്‍ ടീം മെല്‍ബണ്‍ സിറ്റിയും ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാന്‍ കൊച്ചിയില്‍

ലാലിഗ ടീം ജിറോണയും ഓസ്‌ട്രേലിയന്‍ ടീം മെല്‍ബണ്‍ സിറ്റിയും ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാന്‍ കൊച്ചിയില്‍
ലാലിഗ ടീം ജിറോണയും ഓസ്‌ട്രേലിയന്‍ ടീം മെല്‍ബണ്‍ സിറ്റിയും ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാന്‍ കൊച്ചിയില്‍

സ്പാനിഷ് ലാ ലിഗ  ടീം ജിറോണയും ഓസ്‌ട്രേലിയന്‍ എ ലീഗ് ടീം മെല്‍ബണ്‍ സിറ്റിയും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്‌സുമായി ഏറ്റുമുട്ടാന്‍ കൊച്ചിയിലെത്തുന്നു. ഇന്ത്യയിലെ ആദ്യ പ്രീ സീസണ്‍ ക്ലബ് ടൂര്‍ണമെന്റിലാണ് മൂന്ന് ടീമുകളും ഏറ്റുമുട്ടുന്നത്. ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് ട്രോഫിക്കായാണ് പോരാട്ടം. ജൂലൈ 24, 27, 28 തിയതികളില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മത്സരം അരങ്ങേറും.
ജൂലൈ 24ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മെല്‍ബണ്‍ സിറ്റിയെ നേരിടും. ജൂലൈ 27ന് രണ്ടാം മത്സരത്തില്‍ മെല്‍ബണ്‍ സിറ്റി ജിറോണയുമായും ജൂലൈ 28ന് നടക്കുന്ന അവസാന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ജിറോണയുമായും നേര്‍ക്കുനേര്‍ വരും. 

ജൂലൈ 24- കേരള ബ്ലാസ്‌റ്റേഴ്‌സ്- മെല്‍ബണ്‍ സിറ്റി

ജൂലൈ 27- മെല്‍ബണ്‍ സിറ്റി- ജിറോണ

ജൂലൈന്‍ 28; കേരള ബ്ലാസ്‌റ്റേഴ്‌സ്- ജിറോണ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com