ഇത് വംശീയ അധിക്ഷേപമാണോ? അന്ന് അര്‍ജന്റീനിയന്‍ താരത്തിന്റെ പെരുമാറ്റത്തെ ഈ പുഞ്ചിരിയില്‍ തോല്‍പ്പിച്ച നൈജീരിയന്‍ താരം

നൈജീരിയന്‍ മുന്നേറ്റ നിരക്കാരനെ കളിക്കളത്തില്‍ തള്ളിമാറ്റുന്ന ഓട്ടമെന്‍ഡിയുടെ അന്നത്തെ പെരുമാറ്റമാണ് ലോക കപ്പ് സമയത്ത് വീണ്ടും ചര്‍ച്ചയാകുന്നത്
ഇത് വംശീയ അധിക്ഷേപമാണോ? അന്ന് അര്‍ജന്റീനിയന്‍ താരത്തിന്റെ പെരുമാറ്റത്തെ ഈ പുഞ്ചിരിയില്‍ തോല്‍പ്പിച്ച നൈജീരിയന്‍ താരം

ക്രൊയേഷ്യക്കെതിരെ മൂന്നടിയില്‍ പാതാളം എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴായിരുന്നു നിക്കോളാസ് ഓട്ടമെന്‍ഡിയിലൂടെ അര്‍ജന്റീനിയന്‍ മുഖം വീണ്ടും വികൃതമായത്. ക്രൊയേഷ്യന്‍ മധ്യനിരക്കാരന്‍ റാക്കിടിക്കിന്റെ തലയിലേക്ക് പന്തടിച്ച ഓട്ടമെന്‍ഡിയുടെ കളിക്കെതിരെ അന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

എന്തുകൊണ്ട് ഓട്ടമെന്‍ഡിക്ക് അതിന്റെ പേരില്‍ ചുവപ്പ് കാര്‍ഡ് നല്‍കിയില്ലെന്ന് അത്ഭുതപ്പെടുകയായിരുന്നു ഫുട്‌ബോള്‍ ലോകം അപ്പോള്‍. ഇത് ആദ്യമായല്ല ഓട്ടമെന്‍ഡിയുടെ ഭാഗത്ത് നിന്നും സമാനമായ പെരുമാറ്റമുണ്ടാകുന്നത്. ഇതിന് മുന്‍പും ഓട്ടമെന്‍ഡി റാമോസ് ആയിട്ടുണ്ടെന്ന് ചുരുക്കം. നൈജീരിയയ്‌ക്കെതിരായ കളിയിലും അര്‍ജന്റീനിയന്‍ സെന്റര്‍ ബാക്കിന്റെ ഭാഗത്ത് നിന്നും മാന്യതയില്ലാത്ത പെരുമാറ്റമുണ്ടായി. ലോക കപ്പിലല്ല. 2017ലായിരുന്നു അത്.

നൈജീരിയന്‍ മുന്നേറ്റ നിരക്കാരനെ കളിക്കളത്തില്‍ തള്ളിമാറ്റുന്ന ഓട്ടമെന്‍ഡിയുടെ അന്നത്തെ പെരുമാറ്റമാണ് ലോക കപ്പ് സമയത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. വംശീയ അധിക്ഷേപമാണ് ഓട്ടമെന്‍ഡിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്ന് പോലും വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ഓട്ടമെന്‍ഡിയുടെ പെരുമാറ്റത്തെ ഒരു ചിരികൊണ്ട് നേരിട്ട് കയ്യടി വാങ്ങുകയായിരുന്നു നൈജീരിയന്‍ താരം കെലെച്ചി ഇഹനാച്ചോ.

എന്നാല്‍ ഓട്ടമെന്‍ഡിയുടെ ഭാഗത്ത് നിന്നുമുണ്ടായത് വംശീയ അധിക്ഷേപമല്ല മറിച്ച് തൊട്ടുമുന്‍പ് എല്‍ബോ ഇട്ടതിന്റെ പ്രതികരണം ആയിരുന്നു എന്നും ആരാധകര്‍ പറയുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ താരമായിരുന്നു ഈ നൈജീരിയന്‍ മുന്നേറ്റ നിരക്കാരന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com