മലേഷ്യന്‍  ഓപണ്‍: സിന്ധു, ശ്രീകാന്ത് സെമിയില്‍

ഇന്ത്യയുടെ പി.വി സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവര്‍  മലേഷ്യ ഓപണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍.
മലേഷ്യന്‍  ഓപണ്‍: സിന്ധു, ശ്രീകാന്ത് സെമിയില്‍

ഇന്ത്യയുടെ പി.വി സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവര്‍  മലേഷ്യ ഓപണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍. ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേത്രി സ്‌പെയിനിന്റെ കരോലിന മരിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു സെമിയുറപ്പിച്ചത്. ശ്രീകാന്ത്  ഫ്രാന്‍സിന്റെ  ബ്രിസ് ലെവര്‍ഡഡെസിനായാണ് വീഴ്ത്തിയത്. 
53 മിനുട്ട് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ ജയം. രണ്ട് സെറ്റിലും  ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ് നീങ്ങിയത്. സ്‌കോര്‍ 22-20, 21-19.
അനായാസമായാണ് ശ്രീകാന്ത് വിജയിച്ചത്. രണ്ട് സെറ്റ് പോരാട്ടത്തില്‍ 21-19, 21-11 എന്ന സ്‌കോറിനാണ് ശ്രീകാന്തിന്റെ വിജയം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com