മതിലില്‍ പന്തെറിഞ്ഞ് മറ്റൊരു വസീം അക്രം വളരുന്നുണ്ട്; പക്ഷേ അക്രത്തിന് കലിപ്പാണ്‌

അക്രത്തിന്റേത് പോലെ ബൗളിങ് ആക്ഷന്‍ മാത്രമല്ല, സ്വിങ്ങും കൊണ്ടുവന്ന് മതിലില്‍ ചാരിവെച്ച സ്റ്റമ്പ് ലക്ഷ്യമാക്കി അവന്‍ എറിയുകയായിരുന്നു
മതിലില്‍ പന്തെറിഞ്ഞ് മറ്റൊരു വസീം അക്രം വളരുന്നുണ്ട്; പക്ഷേ അക്രത്തിന് കലിപ്പാണ്‌

ഫാസ്റ്റ് ബൗളിങ്ങിലേക്ക് വരുമ്പോള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ അവസാന വാക്ക് വസീം അക്രം എന്നായിരിക്കും. 104 ടെസ്റ്റുകളില്‍ നിന്നും 414 വിക്കറ്റും, 356 ഏകദിനങ്ങളില്‍ നിന്നും 502 വിക്കറ്റും പിഴുത് വഖ്വാര്‍ യുനിസുമായി ചേര്‍ന്ന് ഇതിഹാസ കൂട്ടുകെട്ടുണ്ടാക്കിയ അക്രമായിരുന്നു 90കളില്‍ പാക് ക്രിക്കറ്റില്‍ വസന്തമെത്തിച്ചത്. 

കഴിഞ്ഞ ദിവസം അക്രത്തിന്റെ ബൗളിങ് പാക്കിസ്ഥാനികള്‍ വീണ്ടുമോര്‍ത്തു. അതൊരു കുട്ടിയിലൂടെയായിരുന്നു. ഫയ്‌സാന്‍ റഹ്മാന്‍ എന്നൊരാള്‍ ട്വീറ്റ് ചെയ്ത വീഡിയോ  അക്രത്തിന്റെ കണ്ണുകളിലേക്കും എത്തി. 

അക്രത്തിന്റേത് പോലെ ബൗളിങ് ആക്ഷന്‍ മാത്രമല്ല, സ്വിങ്ങും കൊണ്ടുവന്ന് മതിലില്‍ ചാരിവെച്ച സ്റ്റമ്പ് ലക്ഷ്യമാക്കി അവന്‍ എറിയുകയായിരുന്നു. എവിടെ  അവന്‍ എന്നായിരുന്നു ഈ വീഡിയോ  റീട്വീറ്റ് ചെയ്ത്  അക്രത്തിന്റെ ചോദ്യം. കഴിവ് നമ്മുടെ രാജ്യത്തിന്റെ ഞരമ്പുകളിലൂടെ ഇപ്പോഴും ഒഴുകുന്നുണ്ട്. എന്നാല്‍ നമ്മുടെ കുട്ടികള്‍ക്ക് അത് പ്രകടിപ്പിക്കാനുള്ള പ്ലാറ്റ്‌ഫോം ഇല്ല. ഈ സമയം നമ്മള്‍ വേണ്ടത് ചെയ്യേണ്ടതാണെന്നും ട്വീറ്ററില്‍ അക്രം കുറിക്കുന്നു. 

വീഡിയോയില്‍, 17 തവണ ബൗള്‍ ചെയ്ത കുട്ടി അക്രത്തേയും, മുഹമ്മദ് അമീറിനേയും അനുകരിക്കുന്നു. ഏഴ് തവണ അവന്‍ കൃത്യമായി പന്തില്‍ കൊള്ളിച്ചപ്പോള്‍ റൈറ്റ് ലെഗിലേക്കായിരുന്നു പിന്നീടവന്റെ ശ്രദ്ധ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com