വിശന്നാല്‍ ക്യാപ്റ്റന്‍ കൂളൊക്കെ അങ്ങ് പൊയ്‌പോകും, വീണ്ടും മുടി നീട്ടി വളര്‍ത്തി പഴയ രൂപത്തില്‍ ധോനി? 

എന്നാലിപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ മുടിയനായി ധോനി ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്
വിശന്നാല്‍ ക്യാപ്റ്റന്‍ കൂളൊക്കെ അങ്ങ് പൊയ്‌പോകും, വീണ്ടും മുടി നീട്ടി വളര്‍ത്തി പഴയ രൂപത്തില്‍ ധോനി? 

അടിച്ചു കളിക്കുന്ന ബാറ്റിങ് ശൈലി മാത്രമായിരുന്നില്ല, നീട്ടി വളര്‍ത്തിയ മുടിയും 2004ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന സമയത്ത് ധോനിയിലേക്ക് ആരാധകരെ അടുപ്പിച്ചിരുന്നു. പാക് ഭരണാധികാരിയായിരിക്കെ പര്‍വേസ് മുഷറഫ് വരെ ധോനിയോട് പറയുകയുണ്ടായി ആ മുടി വെട്ടരുതെന്ന്. പക്ഷേ ട്വിന്റി20 കിരീട നേട്ടത്തിന് പിന്നാലെ ധോനി ആ മുടിയങ്ങ് മുറിച്ചു..

പിന്നെയങ്ങോട്ട് മുടി നീട്ടി വളര്‍ത്തിയ ധോനിയെ ആരാധകര്‍ക്ക് കാണാനായിട്ടില്ല. എന്നാലിപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ മുടിയനായി ധോനി ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. പക്ഷേ ഒരു പരസ്യത്തിന് വേണ്ടിയാണ് മുടി നീട്ടി വളര്‍ത്തിയ രൂപത്തിലെത്തുന്നതെന്ന് മാത്രം. 

സ്‌നിക്കേഴ്‌സിന്റെ പരസ്യത്തിലാണ് വ്യത്യസ്ത രൂപത്തില്‍ ധോനിയുടെ വരവ്. നീട്ടി വളര്‍ത്തിയ മുടി വയ്ക്കാനും മറന്നിട്ടില്ല. പുരാതന ഗ്രീക്ക് ചക്രവര്‍ത്തിയുടെ രൂപത്തില്‍ ഡ്രസിങ്ങ് റൂമിലെത്തുന്ന ധോനി പക്ഷേ അത്ര കൂളല്ല. വിശപ്പ് വന്നാല്‍ ക്യാപ്റ്റന്‍ കൂളും ചൂടാകും എന്നാണ് പരസ്യത്തില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com