ഗംഭീര്‍ പോയിടത്ത് നിന്നും ഞാന്‍ തുടങ്ങും, ഉത്തപ്പയല്ല, കൊല്‍ക്കത്തയ്ക്ക് കാര്‍ത്തിക്‌

2009-10ലെ വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനെ ജയത്തിലേക്ക് എത്തിച്ചത് കാര്‍ത്തിക്കായിരുന്നു
ഗംഭീര്‍ പോയിടത്ത് നിന്നും ഞാന്‍ തുടങ്ങും, ഉത്തപ്പയല്ല, കൊല്‍ക്കത്തയ്ക്ക് കാര്‍ത്തിക്‌

ഐപിഎല്ലിന്റെ പതിനൊന്നാം സീസണില്‍ ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ നായകനാവും. ഗാംഗുലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ റോബിന്‍ ഉത്തപ്പയ്ക്ക് നേരെയായിരുന്നു വിരല്‍ ചൂണ്ടിയിരുന്നതെങ്കിലും അനുഭവ സമ്പത്തില്‍ മുന്‍പിലുള്ള കാര്‍ത്തിക്കിനെ കൊല്‍ക്കത്ത നായകനായി തിരഞ്ഞെടുക്കുകയായിരുന്നു. 

രണ്ട് തവണ ടീമിനെ കിരീടത്തിലേക്ക് എത്തിച്ച ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത വിട്ടതോടെയാണ് അവര്‍ക്ക്  പുതിയ നായകനെ തിരയേണ്ടി വന്നത്. റോബിന്‍ ഉത്തപ്പയാണ് ഉപനായകന്‍. 7.8 കോടി രൂപയ്ക്കാണ് താര ലേലത്തില്‍ കാര്‍ത്തിക്കിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. 

കഴിഞ്ഞ പത്ത് വര്‍ഷം സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മഹത്തായ പാരമ്പര്യമുള്ളതാണ് കൊല്‍ക്കത്ത. ഗംഭീര്‍ പോയിടത്ത് നിന്നും ഞാന്‍ തുടങ്ങും. ഈ ടീമിനെ നയിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു കാര്‍ത്തികിന്റെ പ്രതികരണം. നായകത്വത്തില്‍ തമിഴ്‌നാട് ടീമിനെ നയിച്ച പരിചയവും ദിനേശ് കാര്‍ത്തിക്കിനുണ്ട്. 2009-10ലെ വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനെ ജയത്തിലേക്ക് എത്തിച്ചത് കാര്‍ത്തിക്കായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com