ഡേവിഡ് ജെയിംസ് ഒന്നിനും കൊള്ളാത്ത കോച്ച്, കളി മതിയാക്കി പോകുന്നുവെന്ന് ബെര്‍ബറ്റോവ്‌

മോശം കോച്ച് എന്നതിന് പുറമെ, തന്ത്രങ്ങള്‍ നിര്‍ദേശിക്കുകയും കണക്കു കൂട്ടുകയും ചെയ്യുന്ന കാര്യത്തില്‍ മോശമെന്നും ബെര്‍ബ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിക്കുന്നു
ഡേവിഡ് ജെയിംസ് ഒന്നിനും കൊള്ളാത്ത കോച്ച്, കളി മതിയാക്കി പോകുന്നുവെന്ന് ബെര്‍ബറ്റോവ്‌

ആശങ്കകള്‍ക്കൊടുവില്‍ സൂപ്പര്‍ കപ്പിലേക്ക് ബ്ലാസ്റ്റേഴ്‌സ് നേരിട്ട് യോഗ്യത നേടിയെങ്കിലും പൊന്നു വിലകൊടുത്ത് ടീമിലേക്കെത്തിച്ച ബെര്‍ബറ്റോവ് സൂപ്പര്‍ കപ്പ് കളിക്കാന്‍ ടീമിലുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അതിനിടയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിനെതിരെ ബെര്‍ബ രംഗത്തെത്തിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഏക്കാലത്തേയും മോശം പരിശീലകന്‍ എന്ന് ബെര്‍ബ കുറിച്ചു. സൂപ്പര്‍ കപ്പിന് താന്‍ ഉണ്ടാവില്ലെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ബെര്‍ബ വ്യക്തമാക്കുകയും ചെയ്യുന്നു. മോശം കോച്ച് എന്നതിന് പുറമെ, തന്ത്രങ്ങള്‍ നിര്‍ദേശിക്കുകയും കണക്കു കൂട്ടുകയും ചെയ്യുന്ന കാര്യത്തില്‍ മോശമെന്നും ബെര്‍ബ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിക്കുന്നു. 

സീസണ്‍ അവസാനിച്ചു. ഇനി വീട്ടിലേക്ക് മടങ്ങാനുള്ള സമയം. ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ കഴിയാതിരുന്നതിന് പിന്നാലെ സീസണ്‍ മധ്യത്തോടെ ടീം വിട്ട  റെനെയ്ക്ക് പകരക്കാരനായിട്ടായിരുന്നു ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ കളിശൈലിയില്‍ മാറ്റങ്ങള്‍ വരുത്താതിരുന്ന ഡേവിഡ് ജെയിംസിന് പക്ഷേ ടീമിന് ജയങ്ങള്‍ നേടിക്കൊടുക്കാന്‍ സാധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com