പ്ലേയര്‍ ഓഫ് ദി ഇയര്‍ ആരാകും? ഗോള്‍ വേട്ട 32ലേക്ക് എത്തിച്ച് സലയുടെ കുതിപ്പ് തന്നെ

മാഞ്ചസ്റ്റര്‍ സിറ്റി താരം ബ്രുയിനും, ടോട്ടന്‍ഹാം താരം ഹാരി കെയിനും മികച്ച സീസണിലൂടെയാണ് കടന്നു പോകുന്നത്
പ്ലേയര്‍ ഓഫ് ദി ഇയര്‍ ആരാകും? ഗോള്‍ വേട്ട 32ലേക്ക് എത്തിച്ച് സലയുടെ കുതിപ്പ് തന്നെ

ഇത്തവത്തെ പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹനാരാണ്? ഈജിപ്ത്യന്‍ താരം സലയ്ക്ക് നേരെയാണ് ലിവര്‍പൂള്‍ കോച്ച് ക്ലോപ്പ് വിരല്‍ ചൂണ്ടുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡെ ബ്രുയിനെ പിന്നിലാക്കി പ്ലേയര്‍ ഓഫ് ദി ഇയറാവാന്‍ സലയ്ക്ക് സാധ്യതകളേറെയാണെന്ന് ക്ലോപ് പറയുന്നു. 

ലിവര്‍പൂളിന് വേണ്ടിയുള്ള ഗോള്‍നേട്ടം 32ലേക്ക് സല എത്തിച്ചതിന് പിന്നാലെയായിരുന്നു ക്ലോപ്പിന്റെ പ്രതികരണം. മാഞ്ചസ്റ്റര്‍ സിറ്റി താരം ബ്രുയിനും, ടോട്ടന്‍ഹാം താരം ഹാരി കെയിനും മികച്ച സീസണിലൂടെയാണ് കടന്നു പോകുന്നത്. എങ്കിലും ആന്‍ഫീല്‍ഡിലെ അരങ്ങേറ്റം തന്നെ ഏത് വ്യക്തിഗത നേട്ടത്തിനും സലയെ അര്‍ഹനാക്കുന്നതാണെന്ന് ക്ലോപ് ചൂണ്ടിക്കാണിക്കുന്നു. 

ശനിയാഴ്ചത്തെ ജയത്തോടെ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്കുമെത്തി ലിവര്‍പൂള്‍. പ്രീമിയര്‍ ലീഗില്‍ 24 ഗോളും, ചാമ്പ്യന്‍സ് ലീഗില്‍ ആറ് ഗോളും സല ഇതുവരെ വലയിലാക്കി കഴിഞ്ഞു. പ്രീമിയര്‍ ലീഗില്‍ 24 ഗോളും, ചാമ്പ്യന്‍സ് ലീഗില്‍ ആറ് ഗോളും സല ഇതുവരെ വലയിലാക്കി കഴിഞ്ഞു. 41 തവണ പ്രീമിയര്‍ ലീഗില്‍ സല ഇറങ്ങിയപ്പോള്‍ 24 തവണയാണ് ജയിച്ചു കയറിയത്. ആറ് കളികളില്‍ തോല്‍വിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com