കയ്യാങ്കളിയിലെത്തി വാര്‍ണറും ക്യുന്റും; ഡിവില്ലിയേഴ്‌സിന്റെ റണ്‍ഔട്ട് ആഘോഷം കൊമ്പുകോര്‍ക്കലിലേക്ക്

ഡിവില്ലിയേഴ്‌സിനെ റണ്‍ഔട്ട് ആക്കിയതിന് ശേഷമുള്ള ഓസീസ് താരങ്ങളുടെ ആഘോഷമാണ് ക്യുന്റിനെ ചൊടിപ്പിച്ചത്
കയ്യാങ്കളിയിലെത്തി വാര്‍ണറും ക്യുന്റും; ഡിവില്ലിയേഴ്‌സിന്റെ റണ്‍ഔട്ട് ആഘോഷം കൊമ്പുകോര്‍ക്കലിലേക്ക്


ഗ്രൗണ്ടില്‍ നിന്നും ഡ്രസിങ് റൂമിലേക്ക് പടികള്‍ കയറി വരികയായിരുന്നു ഓസീസ്,  ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. എന്നാലതിനിടയില്‍ ഓസീസ് താരങ്ങളെ സഹ താരങ്ങള്‍ ഉന്തി തള്ളി മുകളിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നു. പിന്നീടല്ലേ  കാര്യം വ്യക്തമായത്. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്യുന്റന്‍ ഡി കോക്കുമായുള്ള കൊമ്പുകോര്‍ക്കലായിരുന്നു അവിടെ കണ്ടത്. 

ക്യുന്റനും വാര്‍ണറും കൊമ്പുകോര്‍ക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഡിവില്ലിയേഴ്‌സിനെ റണ്‍ഔട്ട് ആക്കിയതിന് ശേഷമുള്ള ഓസീസ് താരങ്ങളുടെ ആഘോഷമാണ് ക്യുന്റിനെ ചൊടിപ്പിച്ചത്. 

ക്യുന്റിന് നേര്‍ക്ക് വാക്ശരങ്ങള്‍ ഏയുന്ന വാര്‍ണറെ നായകന്‍ സ്റ്റീവ് സ്മിത്ത് എത്തി ഡ്രസിങ് റൂമിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഡര്‍ബനില്‍ ഇരു ടീമിലേയും കളിക്കാര്‍ തമ്മിലുണ്ടായ പ്രശ്‌നം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, അന്വേഷണം നടത്തുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയും വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com