ആ ജിന്നങ്ങ് അടിച്ചു കളിച്ചപ്പോള്‍ കൈവിട്ട കളി തിരിച്ചു പിടിച്ച് കീവീസ്

രണ്ട് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന് നിന്നിടത്ത് നിന്നും 335 എന്ന റണ്‍മല താണ്ടുകയായിരുന്നു ടെയ്‌ലര്‍
ആ ജിന്നങ്ങ് അടിച്ചു കളിച്ചപ്പോള്‍ കൈവിട്ട കളി തിരിച്ചു പിടിച്ച് കീവീസ്

കാലിനേറ്റ പരിക്കിന്റെ വേദനയെ ഒപ്പം കൂട്ടിയായിരുന്നു ആ കളി. റണ്‍ എടുക്കാതെ രണ്ട് ഓപ്പണര്‍മാരും പോയതിന് പിന്നാലെ ക്രീസിലേക്കെത്തിയ റോസ് ടെയ്‌ലറില്‍ നിന്നും അത്ഭുതമൊന്നും കടുകട്ടി കീവീസ് ആരാധകര്‍ പോലും പ്രതീക്ഷിച്ചിരിക്കില്ല. പക്ഷേ ഐതിഹാസിക ഇന്നിങ്‌സായിരുന്നു യൂനിവേഴ്‌സിറ്റി ഓവലില്‍ കണ്ടത്. 

രണ്ട് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന് നിന്നിടത്ത് നിന്നും 335 എന്ന റണ്‍മല താണ്ടുകയായിരുന്നു ടെയ്‌ലര്‍. നേരിട്ട 147 പന്തുകള്‍ കൊണ്ട് 181 റണ്‍സായിരുന്നു ഇംഗ്ലണ്ട് ബൗളര്‍മാരെ പ്രഹരിച്ച് ടെയ്‌ലര്‍ അടിച്ചെടുത്തത്. പറത്തിയത് ആറ് സിക്‌സും, 17 ബൗണ്ടറിയും. 

335 എന്ന ഇംഗ്ലണ്ട്  ഉയര്‍ത്തിയ വിജയ ലക്ഷ്യം മറികടക്കും വരെ ക്രീസില്‍ നിലയുറപ്പിച്ച ടെയ്‌ലര്‍ വിജയ റണ്‍ ടീം നേടുന്ന നിമിശം വേദനിച്ചിട്ടുണ്ടാകും. അത് പരിക്കിന്റെ വേദനയാണോ, തോല്‍വി മുന്നില്‍ നില്‍ക്കെ കളി തിരിച്ചു പിടിച്ചതിന്റെ വൈകാരികതയാണോ എന്ന് ആരാധകര്‍ക്ക് കണക്കു കൂട്ടി തിരിച്ചറിയാനാവില്ല. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ  ഇംഗ്ലണ്ട് അടിച്ചു കളിച്ചു തുടങ്ങുകയായിരുന്നു എങ്കിലും അവസാനം വിക്കറ്റുകള്‍ കടപുഴകി. എന്നാല്‍ കീവീസ് ഇന്നിങ്‌സിലേക്ക് വരുമ്പോള്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ക്രിക്കറ്റിന്റെ മനോഹാരിത മുന്നില്‍ വെച്ച് അടിച്ചു തകര്‍ക്കുകയായിരുന്നു കീവീസ് സംഘം. 

വിജയ ലക്ഷ്യം പിന്തുടരാന്‍ ടെയ്‌ലര്‍ക്ക് കെന്‍ വില്യംസണും ടോം ലതാമും മികച്ച പിന്തുണ തന്നെ നല്‍കി. 45 റണ്‍സെടുത്ത് വില്യംസണ്‍ പുറത്തായപ്പോള്‍ മൂന്ന് സിക്‌സും രണ്ട് ഫോറും പറത്തി 71 റണ്‍സെടുത്തായിരുന്നു  ലതാം കീവീസ് ജയം വേഗത്തിലാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com