ഓഫ് സൈഡില്‍ ഒരു ദൈവമുണ്ടെന്ന് ദ്രാവിഡ്, അതാരാണ്? 

അനായാസം ബാറ്റ് വീശി ഓഫ് സൈഡിലേക്കു പായിക്കുന്ന ആ ക്ലാസ് ഷോട്ടുകള്‍ ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല
ഓഫ് സൈഡില്‍ ഒരു ദൈവമുണ്ടെന്ന് ദ്രാവിഡ്, അതാരാണ്? 

ഇന്ത്യന്‍ ക്രിക്കറ്റിനെ ജയങ്ങള്‍ ശീലമാക്കിച്ച നായകന് കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്നുള്‍പ്പെടെ വിളിപ്പേരുകള്‍ നിരവധിയുണ്ട്. ആ പേരുകളുടെ കൂട്ടത്തില്‍ ഒന്നിങ്ങനെയാണ്, ദി ഗോഡ് ഓഫ് ഓഫ്‌സൈഡ്. അനായാസം ബാറ്റ് വീശി ഓഫ് സൈഡിലേക്കു പായിക്കുന്ന ആ ക്ലാസ് ഷോട്ടുകള്‍ ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല. 

എന്നാലിവിടെ ചോദ്യം ഓഫ് സൈഡ് ഷോട്ടുകളെ കുറിച്ചല്ല. ദി ഗോഡ് ഓഫ് ഓഫ് സൈഡ് എന്ന പേര് ഗാംഗുലിക്ക് മേല്‍ നല്‍കിയതാരാണ് എന്നതാണ് വിഷയം. അത് മറ്റാരുമല്ല, ഗാംഗുലിക്കൊപ്പം ടീമിന്റെ നെടുംതൂണായിരുന്ന രാഹുല്‍ ദ്രാവിഡാണ് ഗാംഗുലിക്ക് അങ്ങിനെയൊരു വിളിപ്പേര്  കൂടി നല്‍കിയതിന് കാരണക്കാരനായത്. 

ഒരിക്കല്‍ ദ്രാവിഡ് പറഞ്ഞത് ഇങ്ങനെയായിരുന്നു, ഓഫ് സൈഡില്‍ ഒരു ദൈവമുണ്ട്, അത് ദാദയാണ്. ദ്രാവിഡിന്റെ വാക്കുകളെ ശരിവയ്ക്കും വിധം ഓഫ് സൈഡ് ഷോട്ടുകള്‍ കൊണ്ട് ഗാംഗുലി കളം നിറഞ്ഞു. ഗോഡ് ഓഫ് ദി ഓഫ്‌സൈഡ് എന്ന വിളിപ്പേര് ഗാംഗുലിക്ക് ഒപ്പം കൂടുകയും ചെയ്തു. 

1996ലായിരുന്നു ദ്രാവിഡും, ഗാംഗുലിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1999ലെ ലോക കപ്പില്‍ ലങ്കയ്‌ക്കെതിരായ ഇരുവരുടേയും ബാറ്റിങ് കൂട്ടുകെട്ടോടെ ഇരുവരും ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യങ്ങളാവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com