ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പ്രീമിയര്‍ ലീഗ് ക്ലബുകള്‍ വേണ്ട, ബാഴ്‌സയും യുവന്റ്‌സുമായാല്‍ കാനിന് സന്തോഷം

ബാഴ്‌സലോണ, യുവന്റ്‌സ് എന്നീ ക്ലബുകളുമായി ക്വര്‍ട്ടര്‍ മത്സരം വരണമെന്നാണ് ആഗ്രഹമെന്ന് ലിവര്‍പൂള്‍ മധ്യനിരക്കാരന്‍ പറയുന്നു
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പ്രീമിയര്‍ ലീഗ് ക്ലബുകള്‍ വേണ്ട, ബാഴ്‌സയും യുവന്റ്‌സുമായാല്‍ കാനിന് സന്തോഷം

ടോട്ടന്‍ഹാം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി എന്നീ ഇംഗ്ലീഷ് വമ്പന്മാര്‍ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറിലെത്തുക ലക്ഷ്യം വെച്ച് പന്തു തട്ടുന്നുണ്ട്. എന്നാല്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ലിവര്‍പൂളിന്റെ എമ്രേ കാന് ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് ക്ലബുകളോട് ഏറ്റുമുട്ടുന്നതിന് താത്പര്യമില്ല. 

പ്രീമിയര്‍ ലീഗ് ക്ലബുകളോട് ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റുമുട്ടുന്നതിന് പകരം പിന്നെ ഏത് ക്ലബുകളോടാണ് കാന് ഇഷ്ടം? ബാഴ്‌സലോണ, യുവന്റ്‌സ് എന്നീ ക്ലബുകളുമായി ക്വര്‍ട്ടര്‍ മത്സരം വരണമെന്നാണ് ആഗ്രഹമെന്ന് ലിവര്‍പൂള്‍ മധ്യനിരക്കാരന്‍ പറയുന്നു. 

ഈ സീസണ്‍ അവസാനത്തോടെ കാന്‍ ചേക്കേറിയേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ക്ലബുകളുമാണ് ഇത്. ഇംഗ്ലീഷ് ടീമുമായി ക്വാര്‍ട്ടര്‍ കളിക്കാന്‍ എനിക്ക് താത്പര്യമില്ല. എന്നാല്‍ എതിരാളി ആരായാലും അത് എനിക്ക് വിഷയമല്ല. എല്ലാവരും മികച്ച ടീമുകളാണ്. ആരെ മുന്നില്‍ കിട്ടിയാലും തയ്യാറെടുപ്പുകള്‍ നടത്തി ജയം പിടിക്കാനാണ് ശ്രമിക്കേണ്ടത്.  

പോര്‍ട്ടോയുമായി കഴിഞ്ഞ ദിവസം ഗോള്‍രഹിത സമനിലയില്‍ മത്സരം അവസാനിച്ചുവെങ്കിലും 5-0 എന്ന ജയ ശരാശരിയില്‍ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ശനിയാഴ്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായിട്ടാണ് ക്ലോപ്പിന്റേയും സംഘത്തിന്റേയും അടുത്ത മത്സരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com