ഭാര്യയുടെ ആരോപണങ്ങള്‍ക്ക് ഷമിയുടെ മറുപടി, എല്ലാം എന്റെ കളി ഇല്ലാതാക്കാന്‍ വേണ്ടി

ഷമി വിവാഹേതര ബന്ധം നിലനിര്‍ത്തുന്ന സ്ത്രീകള്‍ എന്ന് ആരോപിച്ച് ഏതാനും സ്ത്രീകളുടെ ഫോട്ടോയും, ഇവരുമായുള്ള ഷമിയുടെ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും ഭാര്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു
ഭാര്യയുടെ ആരോപണങ്ങള്‍ക്ക് ഷമിയുടെ മറുപടി, എല്ലാം എന്റെ കളി ഇല്ലാതാക്കാന്‍ വേണ്ടി

വിവാഹേതര ബന്ധം ഉള്‍പ്പെടെ ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്താവനയിലൂടെയായിരുന്നു ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം തള്ളിയത്. 

വ്യക്തിപരമായ എന്റെ ജീവിതവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന എല്ലാ ആരോപണങ്ങളും ഞാന്‍ നിഷേധിക്കുന്നു. എന്റെ കളി ഇല്ലാതാക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങളെന്നും ഷമി പ്രസ്താവനയില്‍ പറയുന്നു. 

ഷമി വിവാഹേതര ബന്ധം നിലനിര്‍ത്തുന്ന സ്ത്രീകള്‍ എന്ന് ആരോപിച്ച് ഏതാനും സ്ത്രീകളുടെ ഫോട്ടോയും, ഇവരുമായുള്ള ഷമിയുടെ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും ഭാര്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഷമിയും കുടുംബവും തന്നെ നിരന്തരം മാനസീക-ശാരീരിക പീഡനത്തിന് വിധേയമാക്കുകയാണെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com