'രോഹിത് ജോലിക്കാരെ പോലെ, വേതനം കൂടിയാല്‍ പിന്നെ പണിയെടുക്കില്ല'; രോഹിത് ശര്‍മയെ ട്രോളി സോഷ്യല്‍ മീഡിയ

'രോഹിത് ജോലിക്കാരെ പോലെ, വേതനം കൂടിയാല്‍ പിന്നെ പണിയെടുക്കില്ല'; രോഹിത് ശര്‍മയെ ട്രോളി സോഷ്യല്‍ മീഡിയ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടന്ന രണ്ട് ടി ട്വന്റി മത്സരത്തിലും ഇപ്പോള്‍ നടക്കുന്ന ത്രിരാഷ്ട്ര ടി ട്വിന്റി മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിന് സാധിച്ചിട്ടില്ല

ട്രോളന്മാരുടെ പ്രധാന ഇരയാണ് രോഹിത് ശര്‍മ. നന്നായി കളിച്ചാലും ഇല്ലെങ്കിലും രോഹിത് ശര്‍മ ട്രോള്‍ ചെയ്യപ്പെടും. ഇരട്ട ശതകങ്ങള്‍ വാരിക്കൂട്ടിയതോടെ താരത്തിനോടുള്ള നിലപാട് സോഷ്യല്‍ മീഡിയ കുറച്ച് മയപ്പെടുത്തിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മോശം പ്രകടനം കാഴ്ചവെച്ചതോടെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് രോഹിത് നേരിടുന്നത്. 

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടന്ന രണ്ട് ടി ട്വന്റി മത്സരത്തിലും ഇപ്പോള്‍ നടക്കുന്ന ത്രിരാഷ്ട്ര ടി ട്വിന്റി മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിന് സാധിച്ചിട്ടില്ല. ഇതോടെ രോഹിത്തിനെ ട്രോളി കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇന്നലെ ബംഗ്ലാദേശിന് എതിരേ നടന്ന രണ്ടാമത്തെ മത്സരത്തില്‍ 17 റണ്‍സ് മാത്രം നേടാനാണ് താരത്തിനായത്. വിരാട് കൊഹ് ലിക്ക് വിശ്രമം അനുവദിച്ചിരിക്കുന്നതിനാല്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. 

കഴിഞ്ഞ ദിവസം ക്രിക്കറ്റ് താരങ്ങളുടെ ശമ്പള കരാര്‍ പുതുക്കിയതുമായി ചേര്‍ത്താണ് രോഹിത്തിനെ ട്രോളുന്നത്. പ്രതിവര്‍ഷം ഏഴ് കോടി രൂപയാണ് രോഹിത് ശര്‍മ വാങ്ങുന്നത്. രോഹിത് ശര്‍മ ഒരു തൊഴിലാളിയെപ്പോലെയാണെന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. ശമ്പളം വര്‍ധിച്ചതിന് ശേഷം മികച്ച പ്രകടന് നടത്താത്ത ഓഫീസ് ജീവനക്കാരനെപ്പോലെയാണെന്നായിരുന്നു കുറിപ്പ്. രോഹിത് നാല് കളിയില്‍ മോശം പ്രകടനം കാഴ്ചവെച്ചാല്‍ പിന്നെ ഒരു കളി സെഞ്ച്വറി അടിക്കും. വീണ്ടും നാല് കളി മോശം പ്രകടന് നടത്തി ഒരു കളി സെഞ്ചറി അടിക്കും. ഇത് രോഹിത് തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നാണ് മറ്റൊരാള്‍ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com