ആര് ഗോളടിച്ചാലെന്താണ്? ഞാന്‍ ഗോള്‍ഡന്‍ ബൂട്ടിനോട് അടുത്തെന്ന് അവര്‍ക്കറിയാമെന്ന് സല

ചെല്‍സിയില്‍ ശോഭിക്കാതിരുന്നതിനെ തുടര്‍ന്ന് സലയെ വിറ്റ മൗറിഞ്ഞോയ്ക്കും ടീമിനുമെതിരെ സല വരുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്
ആര് ഗോളടിച്ചാലെന്താണ്? ഞാന്‍ ഗോള്‍ഡന്‍ ബൂട്ടിനോട് അടുത്തെന്ന് അവര്‍ക്കറിയാമെന്ന് സല

ലിവര്‍പൂളിനായി വല കുലുക്കാന്‍ മത്സരിക്കുന്ന മൂന്ന് കൂട്ടര്‍. ഇവരില്‍ ഒരാള്‍ ഗോള്‍ഡന്‍ ബുട്ടിനടുത്തേക്കെത്തി നില്‍ക്കുന്നു. സ്വാര്‍ത്ഥതയും, വിദ്വേഷവും ഇവര്‍ക്കിടയിലേക്ക് കടന്നു വന്നേക്കാം എന്നു ആരും സംശയിക്കാം. എന്നാല്‍ അത്തരമൊരു സംശയം ആര്‍ക്കും വേണ്ട എന്നാണ് ഗോള്‍ഡന്‍ ബൂട്ടിനടുത്തേക്കെത്തി നില്‍ക്കുന്ന സല പറയുന്നത്. 

ആര് ഗോളടിക്കും എന്ന വിശയത്തില്‍ റൊബര്‍ട്ടോ ഫിര്‍മിനോയോ, മനേയുമായോ ഒരു വിദ്വേഷവുമില്ല. വിദ്വേഷമില്ലെന്ന് മാത്രമല്ല, തനിക്ക് ഗോളടിക്കുന്നതിനായി പന്ത് തരികയാണ് ഇരുവരും ചെയ്യുന്നതെന്നും ഈജിപ്ത്യന്‍ താരം പറയുന്നു.

ഞങ്ങള്‍ക്കുള്ളില്‍ ആര് ഗോളടിക്കണം എന്നത് സംബന്ധിച്ച് പോര് ഒന്നുമില്ല. ഗോള്‍ഡന്‍ ബൂട്ടിനായി മത്സരിക്കുകയാണ് ഞാനിപ്പോള്‍ എന്ന് അവര്‍ക്കറിയാം. അതറിഞ്ഞ് എന്നെ സഹായിക്കുകയാണ് അവര്‍. എല്ലാ ബോളും അവര്‍ എനിക്ക് നീട്ടി തരുന്നു. ഗോളാകാന്‍ പാകാത്തിലുള്‌ല പാസുകളാണ് അവര്‍ എനിക്ക് നേരെ നീട്ടുന്നത്. പെനാല്‍റ്റീ പോലും അവരെന്നെ കൊണ്ടു എടുപ്പിക്കുമെന്നും ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

ശനിയാഴ്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെയാണ് ലിവര്‍പൂളിന്റെ മത്സരം. ചെല്‍സിയില്‍ ശോഭിക്കാതിരുന്നതിനെ തുടര്‍ന്ന് സലയെ വിറ്റ മൗറിഞ്ഞോയ്ക്കും ടീമിനുമെതിരെ സല വരുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. എന്നാല്‍ മൗറിഞ്ഞോയ്‌ക്കെതിരെ നെഗറ്റീവ് പ്രതികരണങ്ങള്‍ ഒരിക്കലും സലയുടെ  ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. 

മറ്റ് ടീമുകളെ പോലെ തന്നെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡും. മൂന്ന് പോയിന്റ് ഞങ്ങള്‍ക്ക് വേണം. അവര് രണ്ടാമതാണ്. ഞങ്ങള്‍ മൂന്നാമതും. വലിയ പോരാട്ടം തന്നെ ഞങ്ങള്‍ തമ്മില്‍ നടക്കുന്നുണ്ടെന്നും സല പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com