മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നിയന്ത്രണം വിട്ട് ഷമിയുടെ ഭാര്യ; ക്യാമറ തകര്‍ത്തു

മാധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിന് ശേഷം ഹസിന്‍ വാഹനത്തില്‍ കയറി പോവുകയായിരുന്നു
മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നിയന്ത്രണം വിട്ട് ഷമിയുടെ ഭാര്യ; ക്യാമറ തകര്‍ത്തു

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പ്രകോപിതയായ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോഷിച്ചെത്തിയ ഹസിന്‍, ടെലിവിഷന്‍ ചാനലിന്റെ ക്യാമറയും തകര്‍ത്തു. 

കൊല്‍ക്കത്തയിലെ സെന്റ് സെബാസ്റ്റിയന്‍ സ്‌കൂളിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. മാധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിന് ശേഷം ഹസിന്‍ വാഹനത്തില്‍ കയറി പോവുകയായിരുന്നു. 

ഗാര്‍ഹീക പീഡനം, വിവാഹേതര ബന്ധം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഹസിന്‍ ഭര്‍ത്താവായ മുഹമ്മദ് ഷമിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 

എന്നാല്‍ ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഷമിയുടെ ക്രിക്കറ്റ് ഭാവി എന്താകുമെന്ന് വ്യക്തമല്ല. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിന്റെ ഭാഗമാണ് ഷമി. ഏപ്രില്‍ ഏഴിന് ഐപിഎല്‍ ആരംഭിക്കുമ്പോഴേക്കും കുടുംബ പ്രശ്‌നത്തില്‍ പരിഹാരം കാണാനായില്ലെങ്കില്‍ പ്രശ്‌നം വീണ്ടും സങ്കീര്‍ണമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com