ഡേവിഡ് ജെയിംസ് മറ്റൊരു താരത്തേക്കൂടി എത്തിക്കുന്നു; ആരാണ്?

താരങ്ങളെ കൈമാറാനുള്ള ട്രാന്‍സ്ഫര്‍ വിപണി ജൂണിലാണ്. അതിന് മുന്‍പ് കളിക്കാരുമായി ധാരണയിലെത്തുകയാണ് ക്ലബുകള്‍ ഇപ്പോള്‍ ചെയ്യുന്നത്
ഡേവിഡ് ജെയിംസ് മറ്റൊരു താരത്തേക്കൂടി എത്തിക്കുന്നു; ആരാണ്?

മറ്റൊരു ഇന്ത്യന്‍ യുവ താരത്തെ കൂടി ടീമിലേക്ക് എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ വിങ്ങര്‍ സെയ്ത്യാസെന്‍ സിങ്ങിനെയാണ് രണ്ട് വര്‍ഷത്തെ കരാറില്‍ ബ്ലാസ്റ്റേഴ്‌സ മഞ്ഞക്കുപ്പായത്തിലേക്ക് എത്തിക്കുന്നത്. 

കഴിഞ്ഞ സീസണില്‍ ഡെല്‍ഹിക്ക് വേണ്ടിയായിരുന്നു ഈ മണിപ്പൂര്‍ ഫുട്‌ബോളര്‍ ഐഎസ്എല്ലില്‍ ബൂട്ടണിഞ്ഞത്.  മൂന്ന് ഗോളുകളും 11 അസിസ്റ്റുകളും സെയ്ത്യാന്‍ സിങ്ങിന്റെ കാലുകളില്‍ നിന്നും പിറന്നു. ഡല്‍ഹിയിലേക്ക് എത്തുന്നതിന് മുന്‍പ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡായിരുന്നു ഈ ഇരുപത്തിയാറുകാരന്റെ തട്ടകം. 

സ്റ്റിഫന്‍ കോണ്‍സ്റ്റാന്റിന്റെ  കീഴില്‍ ഇന്ത്യന്‍ ദേശീയ ടീമിനായി അഞ്ച തവണയും സെയ്ത്യാന്‍ കളിക്കളത്തിലിറങ്ങി. പ്രതിവര്‍ഷം 70-80 ലക്ഷം രൂപ പ്രതിഫലം ഉറപ്പിച്ചാണ് സെയ്ത്യാന്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. 

സെയ്ത്യാന്‍ സിങ്ങിന് മുന്‍പായി ഹാലിചരന്‍ നര്‍സാറിയേയും, ഡൗങ്കലിനേയും ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്‌സിനായി ബുക്ക് ചെയ്തിരുന്നു. താരങ്ങളെ കൈമാറാനുള്ള ട്രാന്‍സ്ഫര്‍ വിപണി ജൂണിലാണ്. അതിന് മുന്‍പ് കളിക്കാരുമായി ധാരണയിലെത്തുകയാണ് ക്ലബുകള്‍ ഇപ്പോള്‍ ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com