ദക്ഷിണാഫ്രിക്കയില്‍ കോഹ് ലി പെരുമാറിയത് കോമാളിയായിട്ട്,  ഐസിസിക്ക് ദക്ഷിണാഫ്രിക്കയോട് മാത്രം വിരോധമെന്ന് പോള്‍ ഹാരിസ്‌

റബാഡ-സ്റ്റീവ് സ്മിത്ത വിവാദത്തിലേക്ക് കോഹ് ലിയേയും വലിച്ചിടുകയാണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഹാരിസ്
ദക്ഷിണാഫ്രിക്കയില്‍ കോഹ് ലി പെരുമാറിയത് കോമാളിയായിട്ട്,  ഐസിസിക്ക് ദക്ഷിണാഫ്രിക്കയോട് മാത്രം വിരോധമെന്ന് പോള്‍ ഹാരിസ്‌

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കിടെ കോഹ് ലി പെരുമാറിയത് കോമാളിയെ പോലെയെന്ന് സ്പിന്നര്‍ പോള്‍ ഹാരിസ്. റബാഡ-സ്റ്റീവ് സ്മിത്ത വിവാദത്തിലേക്ക് കോഹ് ലിയേയും വലിച്ചിടുകയാണ് മുന്‍ 
ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഹാരിസ്. 

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കോമാളിയെ പോലെ കോഹ് ലി കളിക്കളത്തില്‍ പെരുമാറിയിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ ഐസിസി തയ്യാറായില്ല. എന്നാല്‍ റബാഡെയ്‌ക്കെതിരെ നടപടി എടുത്ത ഐസിസി രണ്ട് കളികളില്‍ നിന്നും താരത്തെ സസ്‌പെന്‍ഡ് ചെയ്തു. റബാഡെയോടോ, ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനോടോ ഐസിസിക്ക് വിരോധമുണ്ടെന്നാണ് ഇതിലൂടെ  മനസിലാക്കേണ്ടതെന്ന് പോള്‍ ഹാരിസ് ട്വീറ്റ് ചെയ്യുന്നു. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ അമ്പയര്‍മാരോട് നിരന്തരം പരാതിപ്പെടുകയും, ബോള്‍ ദേഷ്യത്തില്‍ വലിച്ചെറിയുകയും ചെയ്തതിന് കോഹ് ലിക്കെതിരെ ഐസിസി നടപടി എടുത്തിരുന്നു. മാച്ച് ഫീയുടെ 25 ശതമാനമായിരുന്നു കോഹ് ലിക്ക് പിഴയായി വിധിച്ചത്. 

ഐസിസിയുടെ ഒരു ഡീമെറിറ്റ് പോയിന്റാണ് ഇതിലൂടെ കോഹ്  ലിക്ക് ലഭിച്ചതെങ്കില്‍, മാച്ച് ഫീയുടെ 50 ശതമാനവും, മൂന്ന് ഡീമെറിറ്റ് പോയിന്റുമാണ് റബാഡെയ്ക്ക് കിട്ടിയത്. 24 മാസത്തിനുള്ളില്‍ എട്ട് ഡിമെറിറ്റ് പോയിന്റുകളാണ് കളിക്കളത്തിലെ പ്രകടനത്തിന് റബാഡെ നേടിയെടുത്തത്. ഇത് രണ്ട് കളികളിലെ സസ്‌പെന്‍ഷനിലേക്ക് നയിച്ചു.എന്നാല്‍ വിഷയത്തിലേക്ക് ആവശ്യമില്ലാതെ  കോഹ് ലിയെ വലിച്ചിടുകയാണ് ചെയ്തിരിക്കുന്നതെന്ന വിമര്‍ശനമാണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ക്കെതിരെ ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com