ബൗണ്ടറി ലൈനിലെ ഫീല്‍ഡറെ വിളിച്ചിട്ടു കേട്ടില്ല; ഫീല്‍ഡര്‍ക്ക് നേരെ ബോള്‍ വലിച്ചെറിഞ്ഞ് ബൗളറുടെ രോഷപ്രകടനം

ബൗണ്ടറി ലൈനിലെ ഫീല്‍ഡറെ വിളിച്ചിട്ടു കേട്ടില്ല; ഫീല്‍ഡര്‍ക്ക് നേരെ ബോള്‍ വലിച്ചെറിഞ്ഞ് ബൗളറുടെ രോഷപ്രകടനം

ലാഹോര്‍ ജയത്തിലേക്ക് നീങ്ങുന്നതിന് ഇടയില്‍ ബൗളറായ സൊഹെയ്ല്‍ ഖാന്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു യാസിര്‍ ഷായ്ക്ക് നേരെയാണ് ബൗള്‍ എറിഞ്ഞത്

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച പ്രകടനങ്ങള്‍ മാത്രമല്ല, നാടകീയ സംഭവങ്ങളും നിറഞ്ഞതായിരുന്നു പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം എഡിഷന്‍. ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്യുകയായിരുന്ന കളിക്കാരനെ വിളിച്ചിട്ടും കേള്‍ക്കാതിരുന്നതിനെ തുടര്‍ന്ന് ബൗളര്‍ ഫീല്‍ഡര്‍ക്ക് നേരെ ദേഷ്യപ്പെട്ട് ബോള്‍ എറിയുന്നതായിരുന്നു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗില്‍ ഏറ്റവും ഒടുവില്‍ കണ്ടത്. 

ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സും, ലാഹോര്‍ ക്വലന്ദാര്‍സും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം. ലാഹോര്‍ ജയത്തിലേക്ക് നീങ്ങുന്നതിന് ഇടയില്‍ ബൗളറായ സൊഹെയ്ല്‍ ഖാന്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു യാസിര്‍ ഷായ്ക്ക് നേരെയാണ് ബൗള്‍ എറിഞ്ഞത്. 

ബൗണ്ടറി ലൈനിന് അടുത്ത് നില്‍ക്കുന്ന ഫീല്‍ഡര്‍ക്ക് നേരെ സൊഹെയ്ല്‍ പന്ത് ഉയര്‍ത്തി എറിയുകയായിരുന്നു. പന്ത് പിടിക്കാന്‍ കൂട്ടാക്കാതിരുന്ന ഫീല്‍ഡറുടെ തലയ്ക്ക് മുകളിലൂടെ തലനാരിഴ വ്യത്യാസത്തിലായിരുന്നു ബോള്‍ കടന്നു പോയത്. 

എന്റെ ക്രിക്കറ്റ്  ജീവിതത്തിലെ ഏറ്റവും തമാശകരമായ നിമിഷമായിരുന്നു പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കണ്ടതെന്നായിരുന്നു ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സന്റെ ട്വീറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com