വീല്‍ച്ചെയറിലിരുന്ന് സ്റ്റീഫന്‍ ഹോക്കിങ്ങിന് ആദരവര്‍പ്പിച്ച് നെയ്മര്‍; വിവേകമില്ലാത്ത മനുഷ്യനെന്ന് സമൂഹമാധ്യമങ്ങള്‍

കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രീയയ്ക്ക് വിധേയനായിരിക്കുകയാണ് നെയ്മര്‍. കുറച്ച് ആഴ്ചകള്‍ കൂടി നെയ്മര്‍ക്ക വീല്‍ച്ചെയറില്‍ തുടരേണ്ടി വരും
വീല്‍ച്ചെയറിലിരുന്ന് സ്റ്റീഫന്‍ ഹോക്കിങ്ങിന് ആദരവര്‍പ്പിച്ച് നെയ്മര്‍; വിവേകമില്ലാത്ത മനുഷ്യനെന്ന് സമൂഹമാധ്യമങ്ങള്‍

വീല്‍ച്ചെയറിലിരുന്ന് ലോകത്തെ വിസ്മയിപ്പിച്ച സ്റ്റിഫന്‍ ഹോക്കിങ്ങിന് ലോകം ആദരവ് അര്‍പ്പിക്കുമ്പോള്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറിന്റെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളെ ചൂടുപിടിപ്പിക്കുന്നത്. വീല്‍ച്ചെയറിലിരുന്ന ജീവിതം മുന്നോട്ടു കൊണ്ടുപോയ ഹോക്കിങ്ങിന് ആദരവര്‍പ്പിക്കാന്‍ വീല്‍ച്ചെയറില്‍ ചിരിച്ചിരിക്കുന്ന ചിത്രമായിരുന്നു നെയ്മര്‍ ട്വീറ്റ് ചെയ്തത്. 

കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രീയയ്ക്ക് വിധേയനായിരിക്കുകയാണ് നെയ്മര്‍. കുറച്ച് ആഴ്ചകള്‍ കൂടി നെയ്മര്‍ക്ക വീല്‍ച്ചെയറില്‍ തുടരേണ്ടി വരും. എന്നാല്‍ വീല്‍ച്ചെയറില്‍ ബാത്തിങ് സ്യൂട്ട് ഇട്ടുകൊണ്ട് തമാശയിലേര്‍പ്പെട്ടിരിക്കുന്ന നെയ്മറിന്റെ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

സ്റ്റീഫന്‍ ഹോക്കിങ്ങിനെ നെയ്മര്‍ താനുമായി താരതമ്യം ചെയ്യുകയാണെന്ന ചിന്തയാണ് പലരേയും പ്രകോപിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com