നേപ്പാളിനെ സ്വാഗതം ചെയ്ത് ക്രിക്കറ്റ് ലോകം; നേപ്പാളിന്റെ നേട്ടം ക്രിക്കറ്റ് ബോര്‍ഡ് പോലും ഇല്ലാത്ത കാലത്ത്‌

ലോക കപ്പ് യോഗ്യതാ മത്സരത്തില്‍ ജയം പിടിച്ച് ചരിത്ര നിമിഷത്തിലേക്ക് കടന്ന നേപ്പാള്‍ ടീമിനെ ഏകദിന ക്രിക്കറ്റ് ലോകത്തേക്ക് സ്വാഗതം ചെയ്യുകയാണ് ക്രിക്കറ്റ് ലോകത്തെ വമ്പന്മാര്‍
നേപ്പാളിനെ സ്വാഗതം ചെയ്ത് ക്രിക്കറ്റ് ലോകം; നേപ്പാളിന്റെ നേട്ടം ക്രിക്കറ്റ് ബോര്‍ഡ് പോലും ഇല്ലാത്ത കാലത്ത്‌

ആറ് വിക്കറ്റിന് പിഎന്‍ജിയെ തകര്‍ത്ത് ലോക ഏകദിന ക്രിക്കറ്റിലേക്ക് തങ്ങളുടെ വരവറിയിക്കുകയാണ് നേപ്പാള്‍. ലോക കപ്പ് യോഗ്യതാ മത്സരത്തില്‍ ജയം പിടിച്ച് ചരിത്ര നിമിഷത്തിലേക്ക് കടന്ന നേപ്പാള്‍ ടീമിനെ ഏകദിന ക്രിക്കറ്റ് ലോകത്തേക്ക് സ്വാഗതം ചെയ്യുകയാണ് ക്രിക്കറ്റ് ലോകത്തെ വമ്പന്മാര്‍. 

ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് നേപ്പാളിനെ ഐസിസി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്ന സമയത്ത് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ നേപ്പാള്‍ ടീമിന് സാധിച്ചതിനേയും പ്രശംസിക്കുകയാണ് ക്രിക്കറ്റ് ലോകം. ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് നേപ്പാളില്‍ തുടര്‍ച്ചയായി ഭരണകൂട ഇടപെടല്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഐസിസിയുടെ നടപടി. 

പാക് മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ഹഖ് മുതല്‍ ഓസീസ്  മുന്‍ നായകന്‍ മൈക്കല്‍ ക്ലര്‍ക്ക് വരെയുള്ളവര്‍ ഏകദിന ടീമെന്ന പദവി സ്വന്തമാക്കിയ നേപ്പാളിനേയും നേപ്പാള്‍ ജനതയേയും അഭിനന്ദിക്കുന്നു. 2018 മുതല്‍ 2022 വരെയാണ് നേപ്പാളിന് ഏകദിന ടീം പദവി നല്‍കിയിരിക്കുന്നത്. 

നേപ്പാള്‍ ഏകദിന ടീം പദവി സ്വന്തമാക്കിയപ്പോള്‍ പിഎന്‍ജിക്കും ഹോങ് കോങ്ങിനും തോല്‍വിയോടെ ഏകദിന ടീമെന്ന പദവി നഷ്ടപ്പെട്ടു. അടുത്ത നാല് വര്‍ഷത്തിനുള്ള ഒരു ഏകദിന  മത്സരം എങ്കിലും കളിക്കുന്നതിനുള്ള അവസരം നേടിയെടുക്കണം എങ്കില്‍ ശനിയാഴ്ച നടക്കുന്ന ഒന്‍പതാം സ്ഥാനത്തിനായുള്ള പ്ലേഓഫ് ജയിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com