ബൂം ബൂം അഫ്രീദി വീണ്ടും; അടുപ്പിച്ചടുപ്പിച്ച് പറത്തിയത് നാല് സിക്‌സ്‌

പെഷ്വാര്‍ സല്‍മിക്കെതിരെ 182 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കറാച്ചി കിങ്ങ്‌സിന് വേണ്ടി അഫ്രീദി തകര്‍ത്തു കളിച്ചെങ്കിലും ഫലമുണ്ടായില്ല
ബൂം ബൂം അഫ്രീദി വീണ്ടും; അടുപ്പിച്ചടുപ്പിച്ച് പറത്തിയത് നാല് സിക്‌സ്‌

ബൂം ബൂം അഫ്രീദിയെന്ന വിളിപ്പേര് വെറുതെയല്ലെന്ന് ഷാഹിദ് അഫ്രീദി ഒരിക്കല്‍ കൂടി തെളിയിച്ചു. തുടര്‍ച്ചയായി നാല് സിക്‌സുകള്‍ പറത്തിയായിരുന്നു പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ അഫ്രീദിയുടെ തകര്‍പ്പന്‍ ബാറ്റിങ്.

നാല് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സ് എന്ന സ്‌കോറില്‍ ടീം നില്‍ക്കുമ്പോഴായിരുന്നു അഫ്രീദി നാല് സിക്‌സുകള്‍ പറത്തിയത്. പെഷ്വാര്‍ സല്‍മിക്കെതിരെ 182 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കറാച്ചി കിങ്ങ്‌സിന് വേണ്ടി അഫ്രീദി തകര്‍ത്തു കളിച്ചെങ്കിലും ഫലമുണ്ടായില്ല. 44 റണ്‍സ് അകലെ കറാച്ചി കിങ്‌സിന് കാലിടറി. പത്തൊന്‍പതുകാരനായ പാക്കിസ്ഥാന്റെ മീഡിയം പേസര്‍ സമീന്‍ ഗല്ലായിരുന്നു കറാച്ചിയെ തളച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com