സ്‌കോര്‍ ബോര്‍ഡ് കുലുക്കിയിട്ട സിക്‌സ്; പിറന്നത് ഇന്ത്യന്‍ വനിതാ ബൗളറുടെ ബാറ്റില്‍ നിന്നും

നേരത്തെ, ഒന്‍പതാം സ്ഥാനത്ത് ബാറ്റ് ചെയ്ത് അര്‍ധ സെഞ്ചുറി നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡും പൂജ സ്വന്തമാക്കിയിരുന്നു
സ്‌കോര്‍ ബോര്‍ഡ് കുലുക്കിയിട്ട സിക്‌സ്; പിറന്നത് ഇന്ത്യന്‍ വനിതാ ബൗളറുടെ ബാറ്റില്‍ നിന്നും

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 60 റണ്‍സിന് ഇന്ത്യന്‍ വനിതകള്‍ തോല്‍വി നേരിട്ടെങ്കിലും പൂജ വസ്ത്രാക്കര്‍ പറത്തിയ തകര്‍പ്പന്‍ സിക്‌സാണ് ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിക്കുന്നത്. സ്‌കോര്‍ ബോര്‍ഡ് കുലുക്കിയായിരുന്നു 40ാം ഓവറില്‍ പൂജയുടെ സിക്‌സ് പിറന്നത്. 

ഓസീസ് ബൗളര്‍ ജെസ് ജൊനാസെന്നിനെ മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയ പൂജയുടെ സിക്‌സ് ചെന്നു പതിച്ചത് സ്‌കോര്‍ ബോര്‍ഡില്‍. റണ്‍സും, ഓവറും പേരുമെല്ലാം എഴുതിയിരുന്ന അക്കങ്ങളെല്ലാം പന്തുകൊണ്ട് താഴേക്ക് വീണു. 

ബൗളറുടെ റോള്‍ നിറവേറ്റുന്ന പൂജയുടെ ബാറ്റില്‍ നിന്നും വിരിഞ്ഞ സിക്‌സ് ബിസിസിഐയാണ് സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തത്. കളിയില്‍ ബൗളുകൊണ്ട് മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന പൂജ 33 ബോളില്‍ നിന്നും 30 റണ്‍സ് ടീമിനായി സ്‌കോര്‍ ചെയ്തു. നേരത്തെ, ഒന്‍പതാം സ്ഥാനത്ത് ബാറ്റ് ചെയ്ത് അര്‍ധ സെഞ്ചുറി നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡും പൂജ സ്വന്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com