അമ്പയറോട് കയര്‍ത്ത ഷക്കീബ് ബാറ്റ്‌സ്മാന്‍മാരെ ഗ്രൗണ്ടില്‍ നിന്നും തിരികെ വിളിച്ചു; ഒടുവില്‍ കോബ്രാ ഡാന്‍സുമായി ഫൈനലിലേക്ക്‌

തിരികെ പോരാന്‍ ബാറ്റ്‌സ്മാന്‍മാരോട് പറഞ്ഞില്ലെന്നും, കളി തുടരാനാണ് അവരോട് ആവശ്യപ്പെട്ടതെന്നുമായിരുന്നു മത്സരത്തിന് ശേഷമുള്ള പ്രസ് കോണ്‍ഫറന്‍സില്‍ ഷക്കീബ് പറഞ്ഞത്
അമ്പയറോട് കയര്‍ത്ത ഷക്കീബ് ബാറ്റ്‌സ്മാന്‍മാരെ ഗ്രൗണ്ടില്‍ നിന്നും തിരികെ വിളിച്ചു; ഒടുവില്‍ കോബ്രാ ഡാന്‍സുമായി ഫൈനലിലേക്ക്‌

ശ്രീലങ്കയെ തകര്‍ത്ത് ബംഗ്ലാദേശ് നിദാഹസ് ട്രോഫി ഫൈനലിലേക്ക് കടന്ന മത്സരത്തില്‍ അമ്പയറോടും, ലങ്കന്‍ താരങ്ങളോടും കയര്‍ത്ത് ബംഗ്ലാദേശ് കളിക്കാര്‍. മുസ്താഫിസുര്‍ റഹ്മാന്‍ റണ്‍ ഔട്ടായ ബൗണ്‍സറില്‍ നോ ബോള്‍ വിളിക്കാന്‍ അമ്പയര്‍ തയ്യാറാവാതിരുന്നതായിരുന്നു പ്രകോപനം. 

അമ്പയറുമായി നായകന്‍ ഷക്കീബ് അല്‍ ഹസന്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ കളിക്കളത്തിലേക്കെത്തിയ ബംഗ്ലാദേശിന്റെ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ ലങ്കന്‍ നായകന്‍ തിസേര പെരേരയ്ക്ക നേരെ വാക്ശരമേയ്യുകയും ചെയ്തു. അമ്പയറോട് കയര്‍ത്ത ഷക്കീബ് തന്റെ ബാറ്റ്‌സ്മാന്‍മാരോട് പവലിയനിലേക്ക് തിരികെ പോകാന്‍ പറഞ്ഞതുമായാണ് ആരോപണം ഉയര്‍ന്നത്.  

എന്നാല്‍ തിരികെ പോരാന്‍ ബാറ്റ്‌സ്മാന്‍മാരോട് പറഞ്ഞില്ലെന്നും, കളി തുടരാനാണ് അവരോട് ആവശ്യപ്പെട്ടതെന്നുമായിരുന്നു മത്സരത്തിന് ശേഷമുള്ള പ്രസ് കോണ്‍ഫറന്‍സില്‍ ഷക്കീബ് പറഞ്ഞത്. നിങ്ങള്‍ക്ക് എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. സ്‌ക്വയര്‍ ലെഗ് അമ്പയര്‍ നോ ബോള്‍ വിധിച്ചെങ്കിലും അവര്‍ തൊട്ടടുത്ത നിമിഷം ആ തിരുമാനം മാറ്റുകയായിരുന്നു. അത് ശരിയായ കാര്യമായി എനിക്ക തോന്നിയില്ല. ആദ്യ ബൗണ്‍സര്‍ നോ ബോള്‍ വ്ിളിക്കാതിരുന്ന അമ്പയര്‍ രണ്ടാമത്തോ ബോളില്‍ നോബോള്‍ പറഞ്ഞുവെന്നും ഷക്കീബ്. 

160 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് ഒപു പന്ത് ബാക്കി നില്‍ക്കെയാണ് ജയത്തിലേക്ക് എത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയാണ് ബംഗ്ലാദേശിന്റെ എതിരാളികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com