ഐഎസ്എല്‍ കിരീടം ആരുയര്‍ത്തും? ആര്‍ക്കൊപ്പമെന്ന് ബ്ലാസ്റ്റേഴ്‌സ് നായകന്‍ പറയുന്നു

ബംഗളൂരുവിന്റേയും ചെന്നൈയുടേയും എല്ലാ കളിക്കാര്‍ക്കും കളി മാറ്റി മറിക്കാനുള്ള കഴിവുണ്ട്
ഐഎസ്എല്‍ കിരീടം ആരുയര്‍ത്തും? ആര്‍ക്കൊപ്പമെന്ന് ബ്ലാസ്റ്റേഴ്‌സ് നായകന്‍ പറയുന്നു

ഫൈനലിലേക്കുള്ള കുതിപ്പിനിടയില്‍ ഇരുവരും നേരിട്ടത് നാലേ നാല് തോല്‍വികള്‍ മാത്രം.  ലീഗ് മത്സരത്തില്‍ രണ്ട് തവണ നേര്‍ക്കു നേര്‍ വന്നപ്പോള്‍ തോല്‍വി ഇരുവരും പകുത്തെടുത്തു. ഫൈനലില്‍ ഇരുവരും നേര്‍ക്കു നേര്‍ വരുമ്പോള്‍ തോല്‍വിയില്‍ ആര് മുന്നില്‍ നില്‍ക്കും? ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ മണ്ണിലെ ഒരു ഫുട്‌ബോള്‍ ലീഗില്‍ നിന്നും ബംഗളൂരു എഫ്‌സി പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിക്കാന്‍ കരുതി കൂട്ടി ചെന്നൈയും ഇറങ്ങുമ്പോള്‍, തോല്‍വിക്ക് ആര്‍ക്കൊപ്പം നില്‍ക്കാനാവും? 

ബംഗളൂരു എഫ്‌സിക്കൊപ്പമാണ് താനെന്ന് പറയുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കന്‍. മികച്ച പ്രതിരോധവുമായിട്ടാണ് ചെന്നൈ കളിക്കളത്തിലിറങ്ങുന്നത് എങ്കില്‍ പോലും ബംഗളൂരുവിനാണ് ഞാന്‍ സാധ്യത കല്‍പ്പിക്കുന്നത്. ആല്‍ബെര്‍ട്ട് റോകയുടെ കളി ശൈലിയോടാണ് എനിക്ക് താത്പര്യമെന്നും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിര താരം പറയുന്നു. 

സെറിനോയുടെ വലിയ ആരാധകനാണ് ഞാന്‍. ബംഗളൂരുവിന്റേയും ചെന്നൈയുടേയും എല്ലാ കളിക്കാര്‍ക്കും കളി മാറ്റി മറിക്കാനുള്ള കഴിവുണ്ട്. ജോണ്‍ ജോണ്‍സനും, ജുവാനാനും, നെയില്‍സനും, സെറിനോയും കളിയുടെ ഗതി മാറ്റാം. ഫൈനലില്‍ പ്രതിരോധ നിരയ്ക്കാണ് ഞാന്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com