കളി വേറെ, കഥ വേറെ; ഷമി ഐപിഎല്‍ കളിക്കും

ഷമിയുടെ വ്യക്തിജീവിത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ അയാളുടെ കരിയറുമായി കൂട്ടിക്കുഴക്കേണ്ടതില്ല. ഷമി മിടുക്കനായ ഒരു ബോളറാണ്. അദ്ദേഹം ഇനിയും കളിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്
shami1
shami1

ന്യൂദല്‍ഹി: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയ്ക്ക് ഐ.പി.എല്ലില്‍ കളിക്കാമെന്ന് ഗവേണിങ്ങ് കൗണ്‍സില്‍. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഐ.പി.എല്‍ സമിതി കൈക്കൊണ്ടത്. ഷമിക്കെതിരെ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ എഫ്.ഐ.ആര്‍ ചുമത്തപ്പെട്ട സാഹചര്യത്തിലായിരുന്നു താരത്തിന്റെ ഐ.പി.എല്‍ സീസണ്‍ സംശയത്തിന്റെ നിഴലിലായത്.

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായാണ് ഷമി ഇത്തവണ കളത്തിലിറങ്ങുന്നത്. താരത്തിന്റെ വ്യക്തി ജീവിതം വിവാദമായ സാഹചര്യത്തില്‍ ടീമിനൊപ്പം ചേര്‍ക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടോയെന്ന് ഡെല്‍ഹി ടീം ഐ.പി.എല്‍ സമിതിയോട് ചോദിച്ചിരുന്നു ഈ സാഹചര്യത്തിലാണ് അധികൃതര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.മൂന്നുകോടി രൂപയ്ക്കായിരുന്നു ഷമിയെ ഡല്‍ഹി സ്വന്തമാക്കിയത്.ഐ.പി.എല്ലില്‍ ഷമിയെ കളിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഷമിയുടെ വ്യക്തിജീവിത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ അയാളുടെ കരിയറുമായി കൂട്ടിക്കുഴക്കേണ്ടതില്ല. ഷമി മിടുക്കനായ ഒരു ബോളറാണ്. അദ്ദേഹം ഇനിയും കളിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.ബി.സി.സി.ഐ അംഗം പറഞ്ഞു.

മുഹമ്മദ് ഷമിയുടെ ഭാര്യ ഹാസിന്‍ ജഹാന്‍ ഷമിയ്ക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഷമിയുടെ വീട്ടുകാര്‍ തന്നെ പീഡിപ്പിക്കാറുണ്ടെന്നും ഹാസിന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയിരുന്നു.സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഷമിയുമായുള്ള കരാര്‍ ബി.സി.സി.ഐ വെട്ടിക്കുറച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com