പെപ്പിനെ കൂടുതല്‍ തോല്‍പ്പിച്ചതാരാണ്? ആന്‍ഫീല്‍ഡില്‍ ജയം പിടിക്കാനാവാത്ത സിറ്റി; ഇവിടെ സമാസമം അല്ലല്ലോ?

ആന്‍ഫീല്‍ഡില്‍ കളിച്ച 30 കളികളില്‍ ഒരു ജയം മാത്രമാണ് സിറ്റിക്ക് നേടാനായത്
പെപ്പിനെ കൂടുതല്‍ തോല്‍പ്പിച്ചതാരാണ്? ആന്‍ഫീല്‍ഡില്‍ ജയം പിടിക്കാനാവാത്ത സിറ്റി; ഇവിടെ സമാസമം അല്ലല്ലോ?

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഡ്രോയ്ക്ക് മുന്നോടിയായി നടത്തിയ പോളിങ്ങുകളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ക്വാര്‍ട്ടറില്‍ എതിരാളികളായി കിട്ടരുതെന്ന വികാരമായിരുന്നു ലിവര്‍പൂള്‍ ആരാധകര്‍ പങ്കുവെച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ ലിവര്‍പൂളിനേയും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ആരെ എതിരാളിയായി കിട്ടരുതെന്ന് ആഗ്രഹിച്ചുവോ അവരെ തന്നെ കിട്ടിയിരിക്കുകയാണ് ലിവര്‍പൂളിന്. 

ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കു നേര്‍ വരുമ്പോള്‍ സിറ്റിക്കാണ് മുന്‍തൂക്കം ലഭിക്കുന്നതെങ്കിലും ലിവര്‍പൂളിനെ എഴുതി തള്ളാന്‍ സാധിക്കുകയുമില്ല. ടൂര്‍ണമെന്റ് പുരോഗമിക്കുംതോറും മുന്നോട്ടു കയറി വന്ന ലിവര്‍പൂളിന്, സെന്റര്‍ ബാക്കായി കളിക്കുന്ന വിര്‍ജില്‍ വാന്‍ ഡിജിക്ക് കൂടുതല്‍ ശക്തി നല്‍കുന്നതും മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടുമ്പോള്‍ കരുത്താകും. 

വല കുലുക്കിയതിന്റെ കാര്യത്തില്‍ ക്വാര്‍ട്ടറില്‍ കടന്നിരിക്കുന്ന മറ്റ് ക്ലബുകളേക്കാളെല്ലാം മുന്നിലാണ് ലിവര്‍പൂള്‍. 
28 ഗോളുകള്‍ എതിരാളികളുടെ വലയിലേക്ക് അടിച്ച ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് സിറ്റിയെ  തകര്‍ത്തതും മറക്കാനാവില്ല.  മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ നിഷ്പ്രഭരായ സല, ഫിര്‍മിനോ, മനെ സഖ്യത്തിന് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ തിളങ്ങാനായാല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ ആവേശ പോരില്‍ ലിവര്‍പൂളിന് ജയിച്ചു കയറാം. 

ക്ലോപ്പും ഗാര്‍ഡിയോളയും നേര്‍ക്കു നേര്‍ വന്നപ്പോള്‍ ആറ് കളികളില്‍ ക്ലോപ്പും അഞ്ചില്‍ പെപ്പും ജയിച്ചു കയറി. ഗാര്‍ഡിയോളയെ ഏറ്റവും കൂടുതല്‍ തവണ തോല്‍പ്പിച്ചിരിക്കുന്ന കോച്ചും ക്ലോപ്പ് തന്നെയാണ്. ആന്‍ഫീല്‍ഡില്‍ കളിച്ച 30 കളികളില്‍ ഒരു ജയം മാത്രമാണ് സിറ്റിക്ക് നേടാനായത്. ഒന്‍പത് തവണ സമനിലയില്‍ കുരുങ്ങിയപ്പോള്‍ 20 തവണ തോറ്റു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com