ത്രിരാഷ്ട്ര ട്വന്റി20: ഇന്ത്യയ്ക്ക് 167 റണ്‍സ് വിജയലക്ഷ്യം

അര്‍ധ സെഞ്ചുറി നേടിയ സാബിര്‍ റഹ്മാന്റെ പ്രകടനത്തിലാണ് 20 ഓവറില്‍ 166 റണ്‍സെന്ന സ്‌കോറിലേക്ക് ബംഗ്ലദേശ് എത്തിയത്.
ത്രിരാഷ്ട്ര ട്വന്റി20: ഇന്ത്യയ്ക്ക് 167 റണ്‍സ് വിജയലക്ഷ്യം

ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ ഫൈനല്‍ മല്‍സരത്തില്‍ ഇന്ത്യക്ക് 167 റണ്‍സ് വിജയലക്ഷ്യം. അര്‍ധ സെഞ്ചുറി നേടിയ സാബിര്‍ റഹ്മാന്റെ ബാറ്റിങ്ങില്‍ ബംഗ്ലദേശ് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 166 റണ്‍സ് നേടിയത്. ഇന്ത്യക്കു വേണ്ടി യുസ്‌വേന്ദ്ര ചഹല്‍ മൂന്നും ജയ്‌ദേവ് ഉനദ്ഘട്ട് രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. വാഷിങ്ടന്‍ സുന്ദര്‍ ഒരു വിക്കറ്റ് വീഴ്ത്തി. 

അര്‍ധ സെഞ്ചുറി നേടിയ സാബിര്‍ റഹ്മാന്റെ പ്രകടനത്തിലാണ് 20 ഓവറില്‍ 166 റണ്‍സെന്ന സ്‌കോറിലേക്ക് ബംഗ്ലദേശ് എത്തിയത്. ട്വന്റി20യില്‍ നാലാം അര്‍ധസെഞ്ചുറിയാണു സാബിര്‍ ഇന്ത്യയ്‌ക്കെതിരെ നേടിയത്. 50 ബോളില്‍ 77 റണ്‍സെടുത്ത് സാബിര്‍ പുറത്തായി. ജയ്‌ദേവ് ഉനദ്ഘട്ടിന്റെ ബോളില്‍ ബൗള്‍ഡാവുകയായിരുന്നു. ഏഴു ഫോറും നാലു സിക്‌സറുകളും ഉള്‍പ്പെടുന്നതാണ് സാബിര്‍ റഹ്മാന്റെ ഇന്നിങ്‌സ്.

തമീം ഇഖ്ബാല്‍ (13 പന്തില്‍ 15), ലിറ്റന്‍ ദാസ് (ഒന്‍പത് പന്തില്‍ 11), സൗമ്യ സര്‍ക്കാര്‍( രണ്ട് പന്തില്‍ ഒന്ന്), മുഷ്ഫിഖര്‍ റഹീം (12 പന്തില്‍ ഒന്‍പത്), മഹ്മൂദുല്ല (16 പന്തില്‍ 21), ഷാക്കിബ് അല്‍ ഹസന്‍ ( ഏഴു പന്തില്‍ ഏഴ്), റുബല്‍ ഹുസൈന്‍ (പൂജ്യം) എന്നിവരാണ് ബംഗ്ലദേശ് നിരയില്‍ പുറത്തായത്. 27 റണ്‍സില്‍ നില്‍ക്കവെയാണു ബംഗ്ലദേശിന്റെ ആദ്യ വിക്കറ്റു വീഴുന്നത്. 

11 റണ്‍സ് നേടിയ ലിറ്റന്‍ ദാസിനെ വാഷിങ്ടന്‍ സുന്ദറിന്റെ ബോളില്‍ സുരേഷ് റെയ്‌ന ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാന്‍ അനുവദിക്കാതെയാണ് ബംഗ്ലദേശിന്റെ രണ്ടാം വിക്കറ്റും ഇന്ത്യ വീഴ്ത്തിയത്. തമീം ഇഖ്ബാലിനെ ഷാര്‍ദൂല്‍ താക്കൂര്‍ ബൗണ്ടറി ലൈനിനോടു ചേര്‍ന്നു പിടിച്ചെടുക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com