ഏഴാമനായി ഇറക്കാനുള്ള തീരുമാനത്തില്‍ കാര്‍ത്തിക് അതൃപ്തനായിരുന്നു, പക്ഷേ എന്റെ തിരുമാനമായിരുന്നു ശരിയെന്ന് രോഹിത്ത്

ഡെത്ത് ഓവറുകളില്‍ സ്‌പെഷ്യലൈസ്ഡ്  ഷോട്ടുകള്‍ കൊണ്ട് കാര്‍ത്തിക്കിന് കളം നിറയാനാവും
ഏഴാമനായി ഇറക്കാനുള്ള തീരുമാനത്തില്‍ കാര്‍ത്തിക് അതൃപ്തനായിരുന്നു, പക്ഷേ എന്റെ തിരുമാനമായിരുന്നു ശരിയെന്ന് രോഹിത്ത്

അവസാന ബോളില്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സിക്‌സ് എന്നല്ലാതെ മറ്റൊരു ഉത്തരവുമില്ല അവിടെ. പക്ഷേ ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്നും ആ സിക്‌സ് പിറക്കുമെന്ന് ഇന്ത്യന്‍ ആരാധകരില്‍ പലരും പ്രതീക്ഷിച്ചിരിക്കില്ല. ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ പോലും പരാജയത്തിന്റെ നിഴല്‍ കെട്ടി നിന്നിരുന്നു അവസാന ബോള്‍ സൗമ്യ സര്‍ക്കാര്‍ എറിയാന്‍ പോകുന്നതിന് മുന്‍പ് വരെ. 

അവിശ്വസനീയമായത് എക്‌സ്ട്രാ കവറിന് മുകളിലൂടെ അടിച്ചു പറത്തി കാര്‍ത്തിക് ബംഗ്ലാ കടുവകളുടെ ശൗര്യം കെടുത്തി. ഇന്ത്യന്‍ ആരാധകര്‍ക്കൊപ്പം ലങ്കന്‍ കാണികളും രോഹിത്തിനും സംഘത്തിനും പിന്തുണയുമായി എത്തിയത് വെറുതെയായില്ല. അവസാന ബോളില്‍ കിരീടം പിടിക്കാന്‍ ഇന്ത്യയ്ക്ക് നിര്‍ണായകമായത് ദിനേശ് കാര്‍ത്തികിന്റെ തകര്‍പ്പന്‍ കളിയായിരുന്നു. 

എട്ട് ബോളില്‍ നിന്നും കാര്‍ത്തിക് അടിച്ചെടുത്ത 29 റണ്‍സായിരുന്നു ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. എന്നാല്‍ പരിചയ സമ്പന്നനായ ദിനേശ് കാര്‍ത്തിക്കിന് മുന്നില്‍ വിജയ് ശങ്കറിനെ ഇറക്കി രോഹിത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇത്രയും സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തില്‍ കാര്‍ത്തിക്കിനെ ഇറക്കാതെ വിജയ് ശങ്കറിനെ ആറാമനായി ഇറക്കിയതിന് പിന്നില്‍ എന്തെന്നും രോഹിത് പറയുന്നു. 

ഏഴാമനായി ഇറക്കിയതില്‍ അതൃപ്തനായിരുന്നു കാര്‍ത്തിക് എന്നാണ് മത്സര ശേഷം രോഹിത്ത് പ്രതികരിച്ചത്. എന്നാല്‍ ഏഴാമനായി തന്നെ കാര്‍ത്തിക്കിനെ ഇറക്കാനായിരുന്നു എന്റെ തീരുമാനം. ആ പൊസിഷനില്‍, ഇത്തരം സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ബാറ്റേന്തിയ അനുഭവം കാര്‍ത്തിക്കിനുണ്ട്. മുംബൈ ഇന്ത്യന്‍സിനായി കാര്‍ത്തിക്കുമൊരുമിച്ച് കളിക്കുമ്പോള്‍ എനിക്കത് അടുത്തറിയാനായിട്ടുണ്ട്. ഡെത്ത് ഓവറുകളില്‍ സ്‌പെഷ്യലൈസ്ഡ്  ഷോട്ടുകള്‍ കൊണ്ട് കാര്‍ത്തിക്കിന് കളം നിറയാനാവും. എന്റെ ആ തിരുമാനം ശരിയായിരുന്നു എന്ന് കാര്‍ത്തിക് തന്നെ തെളിയിക്കുകയായിരുന്നു എന്നും രോഹിത്ത് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com