ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കുന്ന ട്രാന്‍സ്ഫറിന് അരങ്ങുണരുന്നു; 200 മില്യണ്‍ യൂറോ മുന്നില്‍ വെച്ച് ഇവര്‍

ലാലിഗയില്‍ പിന്നോക്കം പോയതിന് പിന്നാലെ അടുത്ത ട്രാന്‍സ്ഫര്‍ വിപണിയില്‍ സൂപ്പര്‍ താരങ്ങളെ റയല്‍ ലക്ഷ്യമിടുമെന്ന് വ്യക്തമായിരുന്നു
ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കുന്ന ട്രാന്‍സ്ഫറിന് അരങ്ങുണരുന്നു; 200 മില്യണ്‍ യൂറോ മുന്നില്‍ വെച്ച് ഇവര്‍

പിഎസ്ജിയും, റയലും, ബാഴ്‌സയും ട്രാന്‍സ്ഫര്‍ വിപണിയിലെ ഏറ്റവും ഉയര്‍ന്ന വില കൊടുത്ത് സ്വന്തമാക്കാന്‍ മുന്നിട്ടിറങ്ങണം എങ്കില്‍ ആരായിരിക്കും ആ താരം. മിന്നും ഫോമില്‍ മുന്നേറുന്ന മുഹമ്മദ് സലയ്ക്ക് വേണ്ടി ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇതുവരെ ഒരു താരത്തിനും എത്തിപ്പിടിക്കാനാവാത്ത വിലയിട്ടാണ് സിദാനും, വാല്‍വെര്‍ദെയും ഉനയും കൊമ്പുകോര്‍ക്കുന്നത്. 

2017ല്‍ 37.8 മില്യണ്‍ യൂറോയ്ക്കായിരുന്നു സലയെ ക്ലോപ്പ് സ്വന്തമാക്കിയതെങ്കില്‍ 200 മില്യണ്‍ യൂറോയിലേക്കാണ് സലയുടെ ട്രാന്‍സ്ഫര്‍ വിപണിയിലെ വില ഉയരുന്നതെന്നാണ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 മില്യണ്‍ യൂറോയിലേക്ക് സലയുടെ വില എത്തിയാല്‍ ലിവര്‍പൂള്‍ തങ്ങളുടെ മുന്നേറ്റ നിര താരത്തെ ആന്‍ഫീല്‍ഡില്‍ നിന്നും വിട്ടു നല്‍കിയേക്കും. 

നിലവില്‍, വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ സലയെ കൈമാറാന്‍ തയ്യാറല്ല തങ്ങളെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലിവര്‍പൂള്‍. ലാലിഗയില്‍ പിന്നോക്കം പോയതിന് പിന്നാലെ അടുത്ത ട്രാന്‍സ്ഫര്‍ വിപണിയില്‍ സൂപ്പര്‍ താരങ്ങളെ റയല്‍ ലക്ഷ്യമിടുമെന്ന് വ്യക്തമായിരുന്നു. റയല്‍ ലക്ഷ്യമിടുന്ന ലിസ്റ്റില്‍ സല മുന്നിലുണ്ട്. 

ലിവര്‍പൂളില്‍ നിന്നും കുട്ടിഞ്ഞോയെ ടീമിലെത്തിച്ച ബാഴ്‌സ, മെസിയുമായി ഏറെ താരതമ്യം ചെയ്യപ്പെടുന്ന സലയെ മെസിക്കൊപ്പം ബാഴ്‌സ കുപ്പായത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്നും ട്രാന്‍സ്ഫര്‍ വിപണിയില്‍ അഭ്യൂഹം പരക്കുന്നുണ്ട്. റെക്കോര്‍ഡ് വിലയ്ക്ക് നെയ്മറെ ടീമിലെത്തിച്ചെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ മുന്നേറ്റം നടത്താന്‍ പിഎസ്ജിക്ക് കഴിഞ്ഞില്ല. വലിയ തുക മുടക്കാന്‍ പിഎസ്ജിക്ക് മടിയില്ല എന്നത് ഫുട്‌ബോള്‍ ലോകത്തിന് വ്യക്തമായിരിക്കുമ്പോള്‍ പിഎസ്ജിയുടെ റഡാറില്‍ സല എത്തുന്നതിലും അത്ഭുതമില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com