ആ സിക്‌സ് പറത്താന്‍ പ്രാപ്തനാക്കിയത്? ധോനി ടോപ്പറായിടത്തെ വിദ്യാര്‍ഥി മാത്രമാണ് ഞാനെന്ന്‌ കാര്‍ത്തിക്‌

ഞങ്ങള്‍ രണ്ടു പേരുടേയും യാത്ര തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഇപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ എന്നിലേക്ക് എത്തുന്നതില്‍ എനിക്ക് സന്തോഷമുണ്ട്
ആ സിക്‌സ് പറത്താന്‍ പ്രാപ്തനാക്കിയത്? ധോനി ടോപ്പറായിടത്തെ വിദ്യാര്‍ഥി മാത്രമാണ് ഞാനെന്ന്‌ കാര്‍ത്തിക്‌

ഒരു രാത്രി കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഹീറോ ആയി മാറിയ ദിനേശ് കാര്‍ത്തിക്കിനെ പ്രശംസ കൊണ്ട് മൂടുന്നതിന് ഒപ്പം ഇന്ത്യന്‍ മുന്‍ നായകന്‍ ധോനിക്ക് നേരെ വിമര്‍ശനവും വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ദിനേശ് കാര്‍ത്തിക്കിനെ പോലൊരു കളിക്കാരന്‍ ഉള്ളപ്പോള്‍ ധോനിയെ  ഏകദിന, ട്വിന്റി20 ടീമില്‍ നിന്നും ഒഴിവാക്കാന്‍ താമസിക്കേണ്ടതില്ലെന്നാണ് ഒരു കൂട്ടരുടെ വാദം. 

എന്നാല്‍ ഈ വാദങ്ങളെയെല്ലാം ദിനേശ് കാര്‍ത്തിക് തള്ളുന്നു. ധോനി ഒന്നാമനായ സര്‍വകലാശാലയിലെ വിദ്യാര്‍ഥി മാത്രമാണ് ഞാന്‍ എന്നായിരുന്നു കാര്‍ത്തികിന്റെ പ്രതികരണം. എന്നെ ധോനിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. ഞാന്‍ എപ്പോഴും നോക്കി പഠിക്കാന്‍ ശ്രമിച്ചിട്ടുള്ള വ്യക്തമയാണ് ധോനിയെന്നും കാര്‍ത്തിക് പറയുന്നു. 

എനിക്ക് ലഭിക്കുന്ന സ്‌പേസിലല്‍ ഞാന്‍ തൃപ്തനാണ്. ഞങ്ങള്‍ രണ്ടു പേരുടേയും യാത്ര തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഇപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ എന്നിലേക്ക് എത്തുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞു പോയ വര്‍ഷങ്ങളില്‍ ഞാന്‍ ചെയ്ത നന്മയാണ് ആ സിക്‌സ് അടിക്കാന്‍ എന്നെ പ്രാപ്തനാക്കിയതെന്നും കാര്‍ത്തിക് പറയുന്നു. 

2004ലായിരുന്നു ധോനിയും കാര്‍ത്തിക്കും ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റ മത്സരം കളിക്കുന്നത്. 14 വര്‍ഷങ്ങള്‍ക്കിപ്പുറം, ഇന്ത്യയെ ലോക കിരീടങ്ങളിലേക്ക് എത്തിച്ച നായകനായി ധോനി മാറുമ്പോള്‍, ടീമില്‍ സ്ഥാനം കണ്ടെത്താനുള്ള തത്രപ്പാടിലേക്കായിരുന്നു കാര്‍ത്തിക് എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com