എതിര്‍പ്പില്ലെന്ന വാര്‍ത്ത തെറ്റ്; ഹോം മത്സരങ്ങള്‍ വൈകുന്നതില്‍ ആശങ്കയറിയിച്ച് ബ്ലാസ്‌റ്റേഴ്‌സ് 

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് കളിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന വാര്‍ത്ത തെറ്റെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്
എതിര്‍പ്പില്ലെന്ന വാര്‍ത്ത തെറ്റ്; ഹോം മത്സരങ്ങള്‍ വൈകുന്നതില്‍ ആശങ്കയറിയിച്ച് ബ്ലാസ്‌റ്റേഴ്‌സ് 

കൊച്ചി: കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് കളിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന വാര്‍ത്ത തെറ്റെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ഹോം മത്സരങ്ങള്‍ വൈകുന്നതില്‍ ആശങ്ക അറിയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ മത്സരങ്ങള്‍ സെപ്റ്റംബറില്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കി. 

നേരത്തെ കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിന് കേരള ബ്ലാസ്റ്റേഴ്‌സിന് എതിര്‍പ്പില്ലെന്ന നിലയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ രംഗത്തുവന്നത്. 

അതേസമയം ഇന്ത്യവിന്‍ഡിസ് ഏകദിനത്തിനായുള്ളവേദി സംബന്ധിച്ച് ജിസിഡിഎ വിളിച്ചുചേര്‍ത്ത  യോഗത്തിലും തീരുമാനമായില്ല. വിദഗ്ധരുടെ അഭിപ്രായം തേടിയതിന് ശേഷം മാത്രമേ വേദി സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുകയുള്ളെന്ന് ജിസിഡിഎ വ്യക്തമാക്കി. ജിസിഡിഎ, കെസിഎ, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍, കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

തിരുവനന്തപുരത്ത് ക്രിക്കറ്റും, കൊച്ചിയില്‍ ഫുട്‌ബോളും മാത്രമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍.മോഹനന്‍ പറഞ്ഞു. രണ്ടും നടത്താന്‍ സാധിക്കുമെങ്കില്‍ അതിന്റെ സാധ്യതയാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.

ഫിഫ അംഗീകൃത ടര്‍ഫിന് പ്രശ്‌നമുണ്ടാകില്ലെന്ന നിലപാടാണ് ചര്‍ച്ചയില്‍ കെസിഎ സ്വീകരിച്ചത്. ക്രിക്കറ്റ് മത്സരം കഴിഞ്ഞ 22 ദിവസം കൊണ്ട് പിച്ച് മാറ്റി ഫുട്‌ബോള്‍ ടര്‍ഫ് നിര്‍മിക്കാമെന്നും കെസിഎ വാദിക്കുന്നു.മാത്രമല്ല, ഏകദിനം കൊച്ചിയില്‍ നടത്തുന്നതിന് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്ന എതിര്‍പ്പ് ഇപ്പോഴില്ല. വേദി സംബന്ധിച്ച് കെസിഎ സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കുമെന്ന് ബിസിസിഐയും വ്യക്തമാക്കിയിട്ടുണ്ട്.ഇതോടെ ഇന്ത്യവിന്‍ഡിസ് ഏകദിനത്തിന് കൊച്ചി തന്നെ വേദിയാവാനുള്ള സാധ്യതകളാണ് തെളിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com