ഏകദിനം കൊച്ചിയില്‍ തന്നെ നടത്തണമെന്ന് വാശിയില്ല; തങ്ങളെ കൊച്ചിയില്‍ നിന്നും ഓടിക്കാന്‍ നീക്കമെന്ന് കെസിഎ

കൊച്ചി സ്‌റ്റേഡിയത്തിനായി കെസിഎ കോടികള്‍ മുടക്കിയിട്ടുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സുമായി കെസിഎയ്ക്ക് തര്‍ക്കങ്ങള്‍ ഇല്ല
ഏകദിനം കൊച്ചിയില്‍ തന്നെ നടത്തണമെന്ന് വാശിയില്ല; തങ്ങളെ കൊച്ചിയില്‍ നിന്നും ഓടിക്കാന്‍ നീക്കമെന്ന് കെസിഎ

കൊച്ചി: ഇന്ത്യ-വിന്‍ഡിസ് ഏകദിനം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് കെസിഎ. കൊച്ചിയിലെ ഫിഫ അംഗീകൃത ഫുട്‌ബോള്‍ ടര്‍ഫ് പൊളിച്ചു മാറ്റി ക്രിക്കറ്റിന് വേദിയൊരുക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമായതോടെയാണ് കൊച്ചിയില്‍ തന്നെ കളി നടത്തണമെന്ന വാശിയില്ലെന്ന് വ്യക്തമാക്കി കെസിഎ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നത്. 

കൊച്ചിയില്‍ നിന്നും കെസിഎയെ ഇറക്കിവിടാന്‍ നീക്കം നടക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ അതിന്റെ ഭാഗമാണ്. കൊച്ചി സ്‌റ്റേഡിയത്തിനായി കെസിഎ കോടികള്‍ മുടക്കിയിട്ടുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സുമായി കെസിഎയ്ക്ക് തര്‍ക്കങ്ങള്‍ ഇല്ല. വിവാദത്തിലൂടെ മത്സരങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും  കെസിഎ വ്യക്തമാക്കുന്നു. 

ഇന്ത്യ-വിന്‍ഡിസ് ഏകദിനത്തിന് വേദി തിരഞ്ഞെടുക്കുന്നതിലെ തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ ജിസിഡിഎ, കേരള ക്രിക്കറ്റ് അസോസിയേഷന്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍, കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ചര്‍ച്ച നടക്കുന്നതിന് മുന്‍പായിട്ടാണ് മത്സരം കാര്യവട്ടത്തേക്ക മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് കെസിഎ അറിയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com