മേക്ക് ഓവറുകളിലൂടേയും, പുതിയ സ്റ്റൈലുകള്‍ പരീക്ഷിച്ചും ക്രിക്കറ്റ് താരങ്ങള്‍ ആരാധകരെ അമ്പരപ്പിക്കാറുണ്ട്. സിനിമാ താരങ്ങളുടേത് എന്നത് പോലെ തന്നെ ക്രിക്കറ്റ് താരങ്ങളുടേയും സ്‌റ്റൈലുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരാണ് ആരാധകര്‍. കുട്ടിക്രിക്കറ്റിന് ആരവം ഉയരുന്നതിനിടെ ആരാധകരുടെ മുന്നില്‍ മറ്റൊരു ലുക്കില്‍ പ്രത്യക്ഷപ്പെടുന്നതിനായി ഒരുങ്ങുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി.
പുതിയ ഹെയര്‍ സ്റ്റൈല്‍ കഴിഞ്ഞ ദിവസം കോഹ് ലി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്ക് മുന്നിലേക്ക് വെച്ചു. ഇന്ത്യന്‍ നായക സ്ഥാനം ഏറ്റെടുത്തിരുന്നപ്പോഴത്തെ പക്വതയാര്‍ന്ന രൂപം മാറ്റിവെച്ച് കൂടുതല്‍ സ്റ്റൈലിഷ് ഹെയര്‍ സ്റ്റൈലാണ് കോഹ് ലി തിരഞ്ഞെടുത്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ