മൈതാനത്ത് ഛര്‍ദ്ദിക്കുമായിരുന്നു മെസിയെ ഓര്‍മയില്ലേ? സമ്മര്‍ദ്ദമൊന്നുമല്ല, കാരണം പറഞ്ഞ് ബാഴ്‌സ സ്‌ട്രൈക്കര്‍

ചോക്ലേറ്റ്‌സിലും, നുരപതഞ്ഞു പൊങ്ങുന്ന പാനിയങ്ങളിലെല്ലാം തളയ്ക്കപ്പെട്ടു കിടക്കുകയായിരുന്നു ഞാന്‍
മൈതാനത്ത് ഛര്‍ദ്ദിക്കുമായിരുന്നു മെസിയെ ഓര്‍മയില്ലേ? സമ്മര്‍ദ്ദമൊന്നുമല്ല, കാരണം പറഞ്ഞ് ബാഴ്‌സ സ്‌ട്രൈക്കര്‍

മൈതാനത്ത് ഛര്‍ദ്ദിക്കുന്ന മെസിയായിരുന്നു ഒരു സമയത്ത് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നത്. താരത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളാണോ, അതോ അധിക സമ്മര്‍ദ്ദമാണോ ഇതിലേക്ക് നയിക്കുന്നതെന്ന ചോദ്യമായിരുന്നു ഫുട്‌ബോള്‍ ലോകത്ത് ഉയര്‍ന്നിരുന്നത്. എന്നാല്‍ കാരണം എന്തെന്ന് ഇപ്പോള്‍ തുറന്നു പറയുകയാണ് മെസി. 

മുന്‍പ്, കുറേ വര്‍ഷങ്ങളോളം ഒരു നിയന്ത്രണവുമില്ലാതെയായിരുന്നു എന്റെ ഭക്ഷണ രീതി. ചോക്ലേറ്റ്‌സിലും, നുരപതഞ്ഞു പൊങ്ങുന്ന പാനിയങ്ങളിലെല്ലാം തളയ്ക്കപ്പെട്ടു കിടക്കുകയായിരുന്നു ഞാന്‍. ഇതാണ് കളിക്കളത്തില്‍ ഛര്‍ദ്ദിക്കുന്നതിലേക്കെല്ലാം എത്തിച്ചത്. 

എന്നാലിപ്പോള്‍ ഇതിലെല്ലാം ഞാന്‍ ശ്രദ്ധ നല്‍കാന്‍ തുടങ്ങി. മീന്‍, മാംസം, സാലഡ് എന്നിവയെല്ലാം ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തി. എല്ലാത്തിലും ഒരു ക്രമം കൊണ്ടുവന്നുവെന്നും ടിവി അഭിമുഖത്തില്‍ മെസി പറയുന്നു. എപ്പോഴും എല്ലാവരുടേയും ശ്രദ്ധ എന്നിലേക്ക് എത്തുന്നതിനാല്‍ എങ്ങിനെ പെരുമാറണം എന്നതിനെ കുറിച്ച് ഞാന്‍ ശ്രദ്ധിക്കുന്നില്ലെന്നും ബാഴ്‌സ സ്‌ട്രൈക്കര്‍ വ്യക്തമാക്കുന്നു. 

ഞാന്‍ സംസാരിക്കുമ്പോള്‍, അത് കേള്‍ക്കാന്‍ ഒരുപാട് പേരുണ്ടാകുമെന്ന് എനിക്കറിയാം. അതിനാല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി, സൂക്ഷിച്ചാണ് ഞാന്‍ സംസാരിക്കുക. മൂന്നാമത്തെ കുഞ്ഞുണ്ടായ സമയം വൈകാരികമായി തന്നെയത് ബാധിച്ചില്ലെന്ന് മെസി പറയുന്നു. 2015ല്‍ മറ്റിയോ ജനിച്ച സമയത്തായിരുന്നു അവസാനമായി ഞാന്‍ സന്തോഷം കൊണ്ട്  കരഞ്ഞത്. മൂന്നാമത്തെ കുഞ്ഞ് ജനിച്ചപ്പോഴേക്കും ഞാന്‍ ആ മാനസികാവസ്ഥയോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. 

2012ല്‍ തിയാഗോ ജനിച്ചതിന് ശേഷമാണ് എന്റെ ചിന്താഗതിയില്‍ മാറ്റമുണ്ടായത്. തോല്‍വിയും,  സമനിലയും എനിക്കിഷ്ടമല്ല. എന്നാല്‍ മത്സര ഫലത്തേക്കാള്‍ പ്രധാനപ്പെട്ട മറ്റ് കാര്യങ്ങളുമുണ്ട്. എന്റെ മൈന്‍ഡ് ഓപ്പണാക്കിയത് തിയാഗോയായിരുന്നു. ഫുട്‌ബോളില്‍ മാത്രം ശ്രദ്ധ കൊടുത്താല്‍ പോര എന്ന ചിന്തയിലേക്ക് ഞാന്‍ എത്തിയെന്നും മെസി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com