ഏറ്റവും കുറവ് സ്‌കോര്‍ എന്ന നാണക്കേടില്‍ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഇംഗ്ലണ്ടിനെ ചുരുട്ടികെട്ടി കീവീസ്‌

23 റണ്‍സിന് എട്ട് വിക്കറ്റ് എന്ന് നിന്നിടത്ത് നിന്നായിരുന്നു 58 എന്നയിടത്തേക്ക് ഇംഗ്ലണ്ട് ടീം എത്തിയത്
ഏറ്റവും കുറവ് സ്‌കോര്‍ എന്ന നാണക്കേടില്‍ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഇംഗ്ലണ്ടിനെ ചുരുട്ടികെട്ടി കീവീസ്‌

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറില്‍ തകര്‍ന്നു വീണ ബാറ്റിങ് നിരയെന്ന ചീത്തപ്പേരില്‍ നിന്നും ഇംഗ്ലണ്ട് രക്ഷപെട്ടത് തലനാരിഴയ്ക്ക്. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ 58 റണ്‍സിന് ചുരുട്ടിക്കെട്ടുകയായിരുന്നു ന്യൂസിലാന്‍ഡ്. 

32 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് പിഴുത്, തന്റെ കരിയറിലെ മികച്ച പ്രകടനം നടത്തിയ കീവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ട്‌ ആണ് 20.4 ഓവറില്‍ ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ചത്. ബാക്കി നാല് വിക്കറ്റുകള്‍ ടിം സൗത്തിയും പിഴുതു. 

ഒന്‍പതാമനായി ഇറങ്ങിയ ക്രെയ്ഗ് ഒവര്‍ട്ടനാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 33 റണ്‍സ് നേടി ചെറുത്തു നിന്ന ക്രെയ്ഗ് ഏറ്റവും കുറഞ്ഞ ടോട്ടലില്‍ പുറത്താവുന്ന ടീമെന്ന നാണക്കേടില്‍ നിന്നും ഇംഗ്ലണ്ടിന രക്ഷിച്ചു. ഇംഗ്ലണ്ടിന്റെ ആറാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് അക്ലാന്‍ഡില്‍ പിറന്നത്. 

23 റണ്‍സിന് എട്ട് വിക്കറ്റ് എന്ന് നിന്നിടത്ത് നിന്നായിരുന്നു 58 എന്നയിടത്തേക്ക് ഇംഗ്ലണ്ട് ടീം എത്തിയത്. ന്യൂസിലാന്‍ഡിന്റെ പേരിലുള്ള ഏറ്റവും കുറവ് ടോട്ടലായ 26 റണ്‍സ് എന്ന റെക്കോര്‍ഡ് ഇംഗ്ലണ്ട് ടീം മറികടക്കുമെന്ന് തോന്നിച്ചെങ്കിലും നാണക്കേട് തലനാരിഴയ്ക്ക് ഇംഗ്ലണ്ട് ടീമില്‍ നിന്നും ഒഴിഞ്ഞു പോവുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com