കലൂര്‍ സ്‌റ്റേഡിയം ക്രിക്കറ്റിനായി മാറ്റുക പ്രായോഗികമല്ല; വിന്‍ഡിസിനെതിരായ ഏകദിനം അനുവദിച്ചത് സംശയകരമാണെന്നും ടി.സി.മാത്യു

കലൂര്‍ സ്റ്റേഡിയം ഫുട്‌ബോളിന് വിട്ടു നല്‍കി, ഇടക്കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുകയാണ് ഇതിനുള്ള പരിഹാരമെന്നും ടി.സി.മാത്യു
കലൂര്‍ സ്‌റ്റേഡിയം ക്രിക്കറ്റിനായി മാറ്റുക പ്രായോഗികമല്ല; വിന്‍ഡിസിനെതിരായ ഏകദിനം അനുവദിച്ചത് സംശയകരമാണെന്നും ടി.സി.മാത്യു

കൊച്ചി: ഫുട്‌ബോള്‍ ലോക കപ്പിന് വേദിയായ സ്റ്റേഡിയത്തെ ക്രിക്കറ്റിന് വേണ്ടി മാറ്റുക എന്നത് പ്രായോഗികമല്ലെന്ന് ബിസിസിഐ മുന്‍ വൈസ് പ്രസിഡന്റ് ടി.സി.മാത്യു. ഇന്ത്യ-വിന്‍ഡിസ് ഏകദിന വേദി സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കുന്നതിന് ഇടയിലാണ് ടി.സി.മാത്യുവിന്റെ പ്രതികരണം. 

കലൂര്‍ സ്റ്റേഡിയം ഫുട്‌ബോളിന് വിട്ടു നല്‍കി, ഇടക്കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുകയാണ് ഇതിനുള്ള പരിഹാരമെന്നും ടി.സി.മാത്യു പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര, അതും മഴക്കാലത്ത് നടക്കുന്നത്, കേരളത്തിന് അനുവദിച്ചത് സംശയകരമാണന്നും അദ്ദേഹം പറയുന്നു. 

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ മത്സരമായിരുന്നു കേരളത്തിന് ലഭിക്കേണ്ടിയിരുന്നത്. അതാകട്ടെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്നത്. എന്നാല്‍ വിന്‍ഡിസിനെതിരായ ഏകദിനമാണ് ഇപ്പോള്‍ കേരളത്തിന് നല്‍കിയിരിക്കുന്നത്. ഈ ഏകദിനം വിട്ടു നല്‍കി ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ചോദിച്ചു വാങ്ങുകയാണ് ചെയ്യേണ്ടതെന്നും ടി.സി.മാത്യു അഭിപ്രായപ്പെടുന്നു.

വിന്‍ഡിസിനെതിരായ ഏകദിന വേദി കൊച്ചി തന്നെ മതിയോ, കാര്യവട്ടത്തേക്ക മാറ്റണമോ എന്നതില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ചര്‍ച്ചയിലും തീരുമാനമായിരുന്നില്ല. വിദഗ്ധ അഭിപ്രായം തേടിയതിന് ശേഷം കൊച്ചിയില്‍ കളി നടത്തണമോ എന്ന് തീരുമാനിക്കും എന്നായിരുന്നു ജിസിഡിഎയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com