കോഹ് ലിയുടെ താരപ്രഭയ്ക്ക് പിന്നിലെ നിഴല്‍; ധവാന്‍ പറയുന്നു

ഈ സ്ഥിരതയാണ് ഞാനും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ എവിടെയാണോ ഞാന്‍ അതില്‍ ഞാന്‍ സംതൃപ്തനാണെന്നും ധവാന്‍ പറയുന്നു
കോഹ് ലിയുടെ താരപ്രഭയ്ക്ക് പിന്നിലെ നിഴല്‍; ധവാന്‍ പറയുന്നു

1300 ശതമാനം ശമ്പള വര്‍ധന ലഭിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരേയൊരു താരമാവുകയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. തന്റെ പ്രയത്‌നങ്ങള്‍ക്ക് ബിസിസിഐയുടെ ഭാഗത്ത് നിന്നും ലഭഇച്ച അംഗീകാരമായാണ് ഇതിനെ കാണുന്നതെന്നായിരുന്നു ധവാന്റെ പ്രതികരണം. 

കളിക്കാരുടെ പ്രതിഫലം നിര്‍ണയിക്കുന്ന ഗ്രേഡില്‍ സിയില്‍ നിന്നും എ പ്ലസിലേക്കായിരുന്നു ധവാന്റെ കുതിച്ചു ചാട്ടം. വിരാട് കോഹ് ലിയുടെ സ്ഥിരതയാര്‍ന്ന പ്രകടനം ഇല്ലായിരുന്നു എങ്കില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം നിങ്ങളുടേതാവുമായിരുന്നില്ലേ എന്ന ചോദ്യത്തിനുള്‍പ്പെടെ പ്രതികരിക്കുകയാണ് ധവാന്‍. 

ഓരോ വ്യക്തിയും വ്യത്യസ്തമാണ്. വേറൊരു ക്ലാസില്‍ നില്‍ക്കുന്ന കളിക്കാരനാണ് കോഹ് ലി. സ്ഥിരത നിലനിര്‍ത്തുന്നതില്‍ ഉള്‍പ്പെടെ കോഹ് ലി എന്ന താരത്തില്‍ നിന്നും ഞാന്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ട്. ഈ സ്ഥിരതയാണ് ഞാനും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ എവിടെയാണോ ഞാന്‍ അതില്‍ ഞാന്‍ സംതൃപ്തനാണെന്നും ധവാന്‍ പറയുന്നു. 

ഒരേ സംസ്ഥാനത്ത് നിന്നു തന്നെയാണ് ഞാനും കോഹ്  ലിയും വരുന്നത്. ഒരുപാട് നാളായി ഒരുമിച്ചു കളിക്കുന്നു. എങ്ങിനെയാണ് ഞങ്ങളുടെ ചിന്താഗതി പോകുന്നത്  എന്ന് രണ്ടുപേര്‍ക്കും അറിയാം. ഒരു മഹാനായ കളിക്കാരന്‍ മാത്രമല്ല, എന്റെ അടുത്ത സുഹൃത്തുമാണ് കോഹ് ലി. 

പരിശീലന സമയം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റില്‍ തോല്‍വി നേരിട്ടതെന്ന വാദത്തെ പിന്തുണച്ചായിരുന്നു ധവാന്റെ പ്രതികരണം. തിരക്കു നിറഞ്ഞ സീസണാണ് ഇനിയും വരാനിരിക്കുന്നത്. ഐപിഎല്‍ ഉണ്ട്. അതിന് പിന്നാലെ അഫ്ഗാനിസ്ഥാനുമായുള്ള ടെസ്റ്റും. ബിസിസിഐയാണ് തീരുമാനമെടുക്കേണ്ടത്. ഇംഗ്ലണ്ടിനെതിരായ പരമ്പര മുന്നില്‍ കണ്ട് ബിസിസിഐ വേണ്ടത് പോലെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധവാന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com