ഓസീസ് താരങ്ങളെ ശിക്ഷിക്കാന്‍ ഐസിസിക്ക് പേടി; കുറ്റം തെളിയാതെ തന്നെ ഞങ്ങളെ ശിക്ഷിക്കാന്‍ ഐസിസി മടിച്ചില്ലെന്ന ഹര്‍ഭജന്‍

2008ല്‍ സൈമണ്ട്‌സുമായി ഉണ്ടായ കൊമ്പുകോര്‍ക്കലില്‍ വംശീയ അധിക്ഷേപം ആരോപിച്ച് തന്നെ മൂന്ന് ടെസ്റ്റുകളില്‍ നിന്നും വിലക്കിയ ഐസിസി നടപടിയും ഹര്‍ഭജന്‍ ഓര്‍മപ്പെടുത്തുന്നു
ഓസീസ് താരങ്ങളെ ശിക്ഷിക്കാന്‍ ഐസിസിക്ക് പേടി; കുറ്റം തെളിയാതെ തന്നെ ഞങ്ങളെ ശിക്ഷിക്കാന്‍ ഐസിസി മടിച്ചില്ലെന്ന ഹര്‍ഭജന്‍

പന്തില്‍ കൃത്രിമം നടത്താന്‍ ശ്രമിച്ചുവെന്ന കുറ്റം സമ്മതിച്ചിട്ടും, അത് വ്യക്തമാക്കുന്ന തെളിവുകള്‍ മുന്നിലുണ്ടായിട്ടും ഓസീസ് താരങ്ങള്‍ക്ക് കഠിന ശിക്ഷ നല്‍കാതെ വിട്ട ഐസിസിയെ വിമര്‍ശിച്ച ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങ്. പന്തില്‍ കൃത്രിമം നടത്തിയ ഓസീസ് ബൗളര്‍ ബാന്‍ക്രോഫ്റ്റിന് മാച്ച് ഫീയുടെ 75 ശതമാനം പിഴയായി വിധിച്ചായിരുന്നു ഐസിസി ശിക്ഷ വിധിച്ചത്. 

കുറ്റം തെളിഞ്ഞിട്ടും മത്സരങ്ങളില്‍ നിന്നും വിലക്കി ശിക്ഷ നല്‍കാന്‍ ഐസിസി തയ്യാറായില്ലെന്ന ഹര്‍ഭജന്‍ പറയുന്നു. 2001ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ കൂടുതല്‍ അപ്പീല്‍ ചെയ്‌തെന്ന കുറ്റം ചുമത്തി തന്നേയും സച്ചിന്‍, സെവാഗ്, ഗാംഗുലി, ശിവ് സുന്ദര്‍ ദാസ് എന്നിവരേയും ഒരു മത്സരത്തില്‍ നിന്നും വിലക്കിയ ഐസിസി നടപടിയും ഹര്‍ഭജന്‍ ഇവിടെ ചൂണ്ടിക്കാണിക്കുന്നു. 

2008ല്‍ സൈമണ്ട്‌സുമായി ഉണ്ടായ കൊമ്പുകോര്‍ക്കലില്‍ വംശീയ അധിക്ഷേപം ആരോപിച്ച് തന്നെ മൂന്ന് ടെസ്റ്റുകളില്‍ നിന്നും വിലക്കിയ ഐസിസി നടപടിയും ഹര്‍ഭജന്‍ ഓര്‍മപ്പെടുത്തുന്നു. താന്‍ തെറ്റ് ചെയ്‌തെന്ന കണ്ടെത്താതിരുന്നിട്ട് പോലും തന്നെ മൂന്ന് കളികളില്‍ നിന്നും വിലക്കി. എന്നാല്‍ കുറ്റം തെളിഞ്ഞിട്ടും ഓസീസ് താരങ്ങള്‍ക്കെതിരെ അത്തരം നടപടിക്ക് ഐസിസി തയ്യാറാവുന്നില്ല. ഓരോരുത്തര്‍ക്കും ഓരോ നിയമമാണെന്നും ഭാജി കുറ്റപ്പെടുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com