തോക്കിന്‍ മുനയിലാണ് മെസിയുടെ ലോക കപ്പ്, തോറ്റാല്‍ വെടിയേറ്റു വീഴും, മരിക്കും; വെറുതെ വിടാന്‍ സാംപോളി

മെസിയുടെ തലയ്ക്ക് നേരെ ഉയര്‍ന്നു പിടിച്ചിരിക്കുന്ന തോക്കാണ് ലോക കപ്പ്. ജയിച്ചില്ലെങ്കില്‍ വെടിയേല്‍ക്കും, മരിക്കും
തോക്കിന്‍ മുനയിലാണ് മെസിയുടെ ലോക കപ്പ്, തോറ്റാല്‍ വെടിയേറ്റു വീഴും, മരിക്കും; വെറുതെ വിടാന്‍ സാംപോളി

ലോക കപ്പിന് ഒരുങ്ങുന്ന മെസിക്ക് മേല്‍ അധിക സമ്മര്‍ദ്ദം ഉയര്‍ത്തുന്നതിനെ വിമര്‍ശിച്ച് അര്‍ജന്റീനിയന്‍ കോച്ച് സാംപോളി. മെസിയുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി നിര്‍ത്തുന്നത് പോലെയാണ് ലോക കപ്പ് വിലയിരുത്തലുകള്‍  ഉയരുന്നതെന്ന് അര്‍ജന്റീനിയന്‍ കോച്ച് പറയുന്നു. 

അനാവശ്യ സമ്മര്‍ദ്ദം മെസിക്ക് മേല്‍ ചുമത്തുന്നത് അദ്ദേഹത്തിന്റെ കഴിവിനെ തന്നെ ബാധിക്കും. മെസിയുടെ തലയ്ക്ക് നേരെ ഉയര്‍ന്നു പിടിച്ചിരിക്കുന്ന തോക്കാണ് ലോക കപ്പ്. ജയിച്ചില്ലെങ്കില്‍ വെടിയേല്‍ക്കും, മരിക്കും. ഇതിലൂടെ തന്റെ കഴിവ് ആസ്വദിച്ച് കളിക്കാന്‍ മെസിക്ക് സാധിക്കില്ല. അന്താരാഷ്ട്ര ഫുട്‌ബോളില്‍ അടിഞ്ഞു കൂടുന്ന നെഗറ്റീവ് ഘടകങ്ങള്‍ മെസിയില്‍ ആഘാതം ഏല്‍പ്പിക്കും എന്ന് സാംപോളി ചൂണ്ടിക്കാണിക്കുന്നു. 

മറ്റാര്‍ക്കുമില്ലാത്ത മെസിയുടെ കഴിവിനെ ഉപയോഗപ്പെടുത്താനാണ് ഞങ്ങളുടെ ശ്രമം. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെയാണ് ഞാനിപ്പോള്‍ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരനായി തുടരുകയാണ് അയാള്‍. കളിക്കളത്തിലെ തന്ത്രങ്ങള്‍ മെനയുന്ന എന്നേക്കാള്‍ നന്നായി കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുന്ന കളിക്കാരനെയാണ് ഞാന്‍ നേരിടുന്നത്. 

ഫുട്‌ബോള്‍ ലോകം വേള്‍ഡ് കപ്പ് മെസിക്ക് നല്‍കാന്‍ കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു ഇതിന് മുന്‍പ് സാംപോളി പറഞ്ഞിരുന്നത്. റഷ്യയില്‍ കിരീടം ഉയര്‍ത്താന്‍ മെസി മാത്രം അര്‍ജന്റീനയ്ക്കായി ഉണര്‍ന്നു കളിച്ചിട്ട് കാര്യമില്ലെന്നും സാംപോളി് ചൂണ്ടിക്കാണിക്കുന്നു. മറ്റ് അര്‍ജന്റീനിയന്‍ താരങ്ങളുടെ ഓര്‍മയിലേക്കായിരുന്നു അര്‍ജന്റീനിയന്‍ കോച്ചിന്റെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com