പന്തു ചുരണ്ടല്‍ വിവാദം; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ വരിഞ്ഞു മുറുക്കി സ്‌പോണ്‍സര്‍മാരും

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ സംപ്രേക്ഷണാവകാശത്തിനുള്ള കരാറിനായുള്ള നടപടികള്‍ നടക്കാനിരിക്കെയുണ്ടായ  വിവാദം കമ്പനികള്‍ മുതലെടുത്തേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്
പന്തു ചുരണ്ടല്‍ വിവാദം; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ വരിഞ്ഞു മുറുക്കി സ്‌പോണ്‍സര്‍മാരും

പന്തില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമം കയ്യോടെ തെളിയിക്കപ്പെട്ടതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്നുമുള്ള വിമര്‍ശനമാണ് ഓസീസ് ക്രിക്കറ്റിനെ മൂടുന്നത്. കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത രീതിയില്‍ തന്ത്രങ്ങള്‍ മെനഞ്ഞ സ്മിത്തിനും സംഘത്തിനും എതിരെ ടീമിന്റെ സ്‌പോണ്‍സര്‍മാരും ഇപ്പോള്‍ രംഗത്തെത്തുന്നുണ്ട്. 

കളിക്കാരുടെ നടപടിയിലും, തുടര്‍ന്നുണ്ടായിരിക്കുന്ന സംഭവങ്ങളിലും തങ്ങള്‍ക്കുള്ള അതൃപ്തി ടീമിന്റെ സ്‌പോണ്‍സര്‍മാര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയെ അറിയിച്ചു കഴിഞ്ഞു. വളരെയധികം നിരാശപ്പെടുത്തുന്ന നീക്കമാണ് കളിക്കാരുടെ  ഭാഗത്ത് നിന്നുമുണ്ടായത്. രാജ്യത്തിനായി കളിക്കുന്ന താരങ്ങളില്‍ നിന്നും ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിക്കാത്തതാണ് ഇതെന്നും എയര്‍ലൈന്‍ ക്വാന്റാസ് വ്യക്തമാക്കി. ഇവരുടെ ലോഗോയാണ് ദക്ഷിണാഫ്രിക്കയിലെ പര്യടനത്തിലുള്ള  ഓസീസ് താരങ്ങളുടെ ഷര്‍ട്ടില്‍. 

ക്രിക്കറ്റ് ഓസ്‌ട്രേലിയയില്‍ നിന്നും വ്യക്തമായ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്  ഓസീസ് വനിതാ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാരായ കോമണ്‍വെല്‍ത്ത് ബാങ്കും വ്യക്തമാക്കുന്നു. ഇതുകൂടാതെ, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ സംപ്രേക്ഷണാവകാശത്തിനുള്ള കരാറിനായുള്ള നടപടികള്‍ നടക്കാനിരിക്കെയുണ്ടായ  വിവാദം കമ്പനികള്‍ മുതലെടുത്തേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. കരാര്‍ തുകയില്‍ വിലപേശലിന് കമ്പനികള്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം ഉപയോഗിച്ചേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com