ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കളിക്കില്ല; മഞ്ഞപ്പടയുടെ ഓഫര്‍ നിരസിച്ച് നോര്‍ത്ത് ഈസ്റ്റിലേക്ക്‌

ഐഎസ്എല്‍ നാലാം സീസണില്‍ അവസാന സ്ഥാനക്കാരായ ടീമിനെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് കോച്ച് അവ്‌റാം ഗ്രാന്റ് നടത്തുന്ന ശ്രമങ്ങളുടെ ഫലമായിട്ടാണ്
ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കളിക്കില്ല; മഞ്ഞപ്പടയുടെ ഓഫര്‍ നിരസിച്ച് നോര്‍ത്ത് ഈസ്റ്റിലേക്ക്‌

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഫര്‍ തള്ളി ഡല്‍ഹി താരം സെയ്ത്യാസെന്‍ സിങ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഫര്‍ തള്ളി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിലേക്കാണ് താരം പോകുന്നത്. 

കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്ക വേണ്ടി മികച്ച കളി പുറത്തെടുക്കാന്‍ സെയ്ത്യാസെന്നിന് സാധിച്ചിരുന്നില്ല എങ്കിലും താരത്തെ ടീമിലെത്തിക്കാന്‍ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് കരുനീക്കങ്ങള്‍ നടത്തുകയായിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരേണ്ടതില്ലെന്ന അപ്രതീക്ഷിത തീരുമാനം ഈ വിങ്ങറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയായിരുന്നു. 

രണ്ട് വര്‍ഷത്തെ കരാറാണ് സെയ്ത്യാസെന്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായി ഒപ്പുവെച്ചിരിക്കുന്നതെന്നാണ് സൂചന. 2015ലായിരുന്നു സെയ്ത്യാസെന്‍ ഐഎസ്എല്ലിന്റെ ഭാഗമായിരുന്നു. അന്ന് ലോണില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിലേക്കാണ് താരം എത്തിയത്. ഐഎസ്എല്‍ നാലാം സീസണില്‍ അവസാന സ്ഥാനക്കാരായ ടീമിനെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് കോച്ച് അവ്‌റാം ഗ്രാന്റ് നടത്തുന്ന ശ്രമങ്ങളുടെ ഫലമായിട്ടാണ് നോര്‍ത്ത് ഈസ്റ്റിലേക്ക സെയ്ത്യാസെന്‍ തിരികെയെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com