സീസണിലെ മികച്ച ഗോള്‍ വിനീതിന്റേത്; ആ ബുള്ളറ്റ് ഷോട്ട് തന്നെ!

മഞ്ഞപ്പടയെ ആവേശത്തിലാഴ്ത്തിയ ആ ഗോള്‍ തന്നെയാണ് ഐഎസ്എല്‍ നാലാം സീസണിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്
സീസണിലെ മികച്ച ഗോള്‍ വിനീതിന്റേത്; ആ ബുള്ളറ്റ് ഷോട്ട് തന്നെ!

മൂന്നാം സീസണിന്റെ കടം തീര്‍ക്കാന്‍ ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ആറാം സ്ഥാനക്കാരായി പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നുവെങ്കിലും ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മുഹുര്‍ത്തങ്ങളും ടീം കളിക്കളത്തില്‍ സമ്മാനിച്ചിരുന്നു. ഇഞ്ചുറി ടൈമില്‍ പുനെയുടെ നെഞ്ച് പിളര്‍ത്തി വിനീതിന്റെ കാലുകളില്‍ നിന്നും ഗോള്‍ പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് പറന്നിറങ്ങുന്ന പന്ത് സമ്മാനിച്ചത് അത്തരത്തിലൊരു നിമിഷമായിരുന്നു. 

മഞ്ഞപ്പടയെ ആവേശത്തിലാഴ്ത്തിയ ആ ഗോള്‍ തന്നെയാണ് ഐഎസ്എല്‍ നാലാം സീസണിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വോട്ടിങ്ങിലൂടെയാണ് ആരാധകര്‍ വിനീതിന്റെ ബുള്ളറ്റ് ഷോട്ട് സീസണിലെ മികച്ച ഗോളായി തിരഞ്ഞെടുത്തത്. 

പെക്കൂസന്റെ പാസില്‍ നിന്നും വിനീത് വല കുലുക്കിയതോടെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് ജയം പിടിക്കുകയായിരുന്നു. വിനീതിന് മുന്‍പ് ജാക്കി ചന്ദ് ലോങ് റേഞ്ചറിലൂടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന് കളിയില്‍ ലീഡ് നേടിത്തന്നിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com