ഡിബാല കളിക്കേണ്ടത് എന്റെ പൊസിഷനില്‍; അല്ലാതെ വരുമ്പോഴാണ് പൊരുത്തക്കേടുകള്‍ ഉണ്ടാകുന്നതെന്ന് മെസി

അര്‍ജന്റീനിയന്‍ ദേശീയ ടീമിലാവട്ടെ ഇടതിലേക്ക് നീങ്ങി ഡിബാലയ്ക്ക് കളിക്കേണ്ടി വരുന്നു. ആ പൊസിഷന്‍ ഡിബാലയ്ക്ക് ഇണങ്ങുന്നുണ്ടാവില്ല എന്നും മെസി
ഡിബാല കളിക്കേണ്ടത് എന്റെ പൊസിഷനില്‍; അല്ലാതെ വരുമ്പോഴാണ് പൊരുത്തക്കേടുകള്‍ ഉണ്ടാകുന്നതെന്ന് മെസി

2015ല്‍ അര്‍ജന്റീനിയന്‍ ടീമിലേക്ക് എത്തിയെങ്കിലും പത്ത് കളികളില്‍ മാത്രമാണ് ഡിബാല കളിക്കളത്തിലിറങ്ങിയത്. ഒരു ഗോള്‍ പോലും നേടാനുമായിട്ടില്ല. ഇതിനിടയിലാണ് മെസിക്കൊപ്പം ടീമില്‍ കളിക്കുക ബുദ്ധിമുട്ടാണെന്ന് ഡിബാല തുറന്നു പറഞ്ഞത്. മെസിയും ഡിബാലയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന നിലയിലേക്ക് ഇതിന് പിന്നാലെ റിപ്പോട്ടുകള്‍ വന്നു. 

തന്റെ കൂടെ കളിക്കുക എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ഡിബാല പറഞ്ഞത് ശരിയാണ് എന്നാണ് മെസി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ഡിബാലയോട് ഞാന്‍ സംസാരിച്ചിരുന്നു. യുവന്റ്‌സില്‍ എന്റെ പൊസിഷനിലാണ് ഡിബാല കളിക്കുന്നത്. അര്‍ജന്റീനിയന്‍ ദേശീയ ടീമിലാവട്ടെ ഇടതിലേക്ക് നീങ്ങി ഡിബാലയ്ക്ക് കളിക്കേണ്ടി വരുന്നു. ആ പൊസിഷന്‍ ഡിബാലയ്ക്ക് ഇണങ്ങുന്നുണ്ടാവില്ല എന്നും മെസി പറയുന്നു. 

ഇടത് വിങ്ങില്‍ കളിക്കുക എന്നത് ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. വലതു വിങ്ങിലൂടെയാണെങ്കില്‍ ബോക്‌സിനുള്ളിലേക്ക് കടക്കാന്‍ നമുക്ക് എളുപ്പമുണ്ട്. എന്താണ് ഡിബാല ഉദ്ദേശിച്ചത് എന്ന് വ്യക്തമായി എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. ഒരു വിശദീകരണത്തിന്റേയും ആവശ്യം അതിലില്ല എന്നും മെസി പറയുന്നു. 

റഷ്യയിലേക്കുള്ള അര്‍ജന്റീനിയന്‍ സംഘത്തില്‍ ഡിബാല ഉണ്ടാകുമോയെന്ന് വ്യക്തമല്ല. യുവന്റ്‌സില്‍ കളിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി അര്‍ജന്റീനിയന്‍ ടീം ഫോര്‍മേഷനില്‍ ഡിബാലയ്ക്ക് തിളങ്ങാന്‍ സാധിക്കുന്നില്ല എന്നത് ടീമില്‍ നിന്നും പുറത്തേക്കുള്ള വഴി തുറന്നേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com